News

മൂന്നാം പാദത്തില്‍ 454 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി ഐഒബി

കൊച്ചി: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിനു (ഐഒബി) സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 454 കോടി രൂപ അറ്റാദായം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 213 കോടി രൂപയായിരുന്നു. 113 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  അതേസമയം പ്രവര്‍ത്തന ലാഭം 12 ശതമാനം കുറഞ്ഞ് 1,527 കോടിയായി. പലിശ വരുമാനം 4,244 കോടി രൂപയില്‍ നിന്ന് 4,198 കോടി രൂപയായും മറ്റ് വരുമാനം 23 ശതമാനം ഇടിഞ്ഞ് 1,186 കോടി രൂപയായും കുറഞ്ഞു.

അറ്റ പലിശ മാര്‍ജിന്‍ 2.45 ശതമാനത്തില്‍ നിന്ന് 2.4 ശതമാനമായി കുറഞ്ഞു. മൊത്ത നിഷ്‌ക്രിയ ആസ്തി (ജിഎന്‍പിഎ) 12.19 ശതമാനത്തില്‍ നിന്ന് 10.4 ശതമാനമായി ചുരുങ്ങി. അറ്റ എന്‍പിഎ 3.13 ശതമാനത്തില്‍ നിന്ന് 2.63 ശതമാനമായി കുറഞ്ഞു. പ്രൊവിഷന്‍ കവറേജ് അനുപാതം 91.91ശതമാനത്തില്‍ നിന്ന് 92.33 ശതമാനമായി മെച്ചപ്പെട്ടു. മൊത്തം ബിസിനസ് 4,58,276 കോടി രൂപയില്‍ നിന്ന് 4,92,507 കോടി രൂപയായി. കറന്റ്, സേവിംഗ്സ് അക്കൗണ്ടുകളിലെ നിക്ഷേപം 42.53 ശതമാനം ഉയര്‍ന്ന് 1,05,105 കോടി രൂപയായി.

Author

Related Articles