News

ട്രെയിന്‍ ടിക്കറ്റ് കണ്‍ഫം ആയോ എന്നറിയണോ? ഓണ്‍ലൈനായി അറിയാം

നിങ്ങള്‍ ട്രെയിനില്‍ ഇടക്കിടെ യാത്ര ചെയ്യുന്നയാളാണോ ബുക്കിങ് കണ്‍ഫം ആയിട്ടുണ്ടോ എന്നറിയാന്‍ നേരിടുന്ന പ്രയാസം ഒഴിവാക്കി തരികയാണ് റെയില്‍വേ. ഇനിമുതല്‍ റിസര്‍വേഷന്‍ ചാര്‍ട്ടുകള്‍ ഓണ്‍ലൈനില്‍ കാണാനുള്ള സൗകര്യമാണ് നല്‍കുന്നത്. ഒഴിവുള്ളതും ബുക്കിങ് ഉള്ളതും ഭാഗികമായി മാത്രം ബുക്കിങ് ചെയ്തതുമായ ബെര്‍ത്തുകളെ പറ്റിയുള്ള വിശദാംശങ്ങള്‍ ഇത് വഴി അറിയാന്‍ സാധിക്കും. റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കിയ ശേഷമാണ് ഇക്കാര്യങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയെന്നും കേന്ദ്രമന്ത്രി പിയുഷ് ഗോയലിന്റെ ട്വീറ്റ് പറയുന്നു.

ചാര്‍ട്ട് തയ്യാറാക്കിയ ശേഷം ഒഴിവുളള ബെര്‍ത്തുകളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നത് യാത്രികര്‍ക്ക് ഉപകാരപ്രദമാകുമെന്നാണ് കരുതുന്നത്.ട്രെയിന്‍ പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ ആദ്യത്തെ ചാര്‍ട്ട് പുറത്തുവിടും. രണ്ടാമത്തെ ചാര്‍ട്ട് 30 മിനിറ്റിനും മുമ്പും ഓണ്‍ലൈന്‍ വഴി കാണാം. സീറ്റ് മാറ്റത്തെ പറ്റിയുള്ള വിവരങ്ങള്‍ രണ്ടാമത്തെ ചാര്‍ട്ടിലാണ് ഉണ്ടാകുക. ഐആര്‍സിടിസി വെബ്‌സൈറ്റ് വഴിയും മൊബൈല്‍ ആപ്പ് വഴിയും ഈ വിവരങ്ങള്‍ അറിയാനാകും.

അറിയേണ്ടത് എങ്ങിനെ?

ആദ്യം ഐആര്‍സിടിസി വെബ്‌സൈറ്റ് ലോഗിന്‍ ചെയ്യുക. ചാര്‍ട്ട് /വേക്കെന്‍സി എന്ന ലിങ്ക് കാണാം. അവിടെ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ പുതിയ പേജിലേക്ക് എത്തും

യാത്രാവിവരങ്ങള്‍ നല്‍കുക. ശേഷം ഗെറ്റ് ട്രെയിന്‍ ചാര്‍ട്ട് എന്ന സ്ഥലത്ത് ക്ലിക്ക് ചെയ്യുക

റിസര്‍വേഷന്‍ ചാര്‍ട്ട് കാണാം

ബെര്‍ത്ത്.,ക്ലാസ് ,കോച്ച് എന്നിവ അടിസ്ഥാനമാക്കിയുള്ള വിവരങ്ങള്‍ കാണാം

കോച്ച് നമ്പറില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് ബെര്‍ത്തിന്റെ ലേ ഔട്ടും കാണാം.

 

Author

Related Articles