റെയില്‍വേ യാത്രക്കാര്‍ക്ക് ഇനി ഭക്ഷണം ആസ്വദിക്കാം; ഫെബ്രുവരി 1 മുതല്‍ ഐആര്‍സിടിസി സേവനങ്ങള്‍ പുനരാരംഭിക്കുന്നു
ഇന്ത്യന്‍ റെയില്‍വേ യാത്രക്കാര്‍ക്ക് ഇനി ഭക്ഷണം ആസ്വദിക്കാം. ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ (ഐആര്‍സിടിസി) കാറ്ററിംഗ് വിഭാഗം 2021 ഫെബ്രുവരി 1 മുതല്‍ പുനരാരംഭിക്കും. ഐആര്‍സിടിസിയുടെ ഇ-കാറ്ററിംഗ് സേവനങ്ങള്‍ പുനരാരംഭിക്കുന്നത് യാത്രാ അനുഭവം കൂടുതല്‍ ആസ്വാദ്യകരമാക്കുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. 'ഫുഡ് ഓണ്‍ ട്രാക്ക്' മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും.
ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ആപ്പ് സ്റ്റോറില്‍ നിന്നും 'ഫുഡ് ഓണ്‍ ട്രാക്ക്' ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. യാത്രക്കാര്‍ക്ക് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും വിവിധതരം ഭക്ഷണ ഓപ്ഷനുകളില്‍ നിന്നും മികച്ച ഭക്ഷണം തിരഞ്ഞെടുക്കാനും സാധിക്കും.
റെയില്‍വേ യാത്രക്കാര്‍ക്ക് അവരുടെ യാത്രാ വിശദാംശങ്ങളായ പിഎന്‍ആര്‍ നമ്പര്‍, ട്രെയിനിന്റെ പേര്, സീറ്റ് / ബെര്‍ത്ത് നമ്പര്‍ എന്നിവ നല്കി ഈ ഇ-കാറ്ററിംഗ് ആപ്ലിക്കേഷന്‍ വഴി ഓണ്‍ലൈനായി ട്രെയിനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും. ട്രെയിനിലെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സംവിധാനം ഉപയോഗിച്ച് യാത്രക്കാര്‍ക്ക് അവരുടെ ഇരിപ്പിടത്തില്‍ രുചികരമായ ഭക്ഷണം ലഭിക്കും. റെയില്‍വേ ഫുഡ് മെനുവും പുതുക്കിയിട്ടുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍