സ്മാര്‍ട് ഫോണ്‍ വില്‍പ്പനയില്‍ രണ്ട് ബില്യണ്‍ ഡോളര്‍ നഷ്ടം വന്നേക്കും; കോവിഡ്-19 സ്മാര്‍ട് പോണ് ഉത്പ്പാദനത്തെയും വിപണിയെയും പ്രതിസന്ധിയിലാക്കി
ന്യൂഡല്‍ഹി: കോവിഡ്-19 രാജ്യത്തെ ബിസിനസ് മേഖലയാകെ നിശ്ചലമാക്കിയെന്നാണ് വിലയിരുത്തല്‍. 21 ദിവസം സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് നീങ്ഹിയതോടെ കാര്യങ്ങള്‍ കൈവിട്ട് പോകുന്ന അവസ്ഥയാണ് രൂപപ്പെട്ടിട്ടുള്ളത്. രാജ്യത്തെ സ്മാര്‍ട് ഫോണ്‍ വില്‍പ്പനയില്‍ മാത്രം രണ്ട് ബില്യണ്‍ ഡോളറിന്റെ അധിക നഷ്ടം ഉണ്ടാക്കിയേക്കുമെന്നാണ് വിലയിരുത്തല്‍. കൗണ്ചര് പോയിന്റാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിട്ടുള്ളത്. മാത്രമല്ല, രാജ്യത്തെ സ്മാര്് ഫോണ്‍ വിപണിയെ അടക്കം ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
ലോക്ക് ഡൗണ്‍ മൂലം സ്മാര്‍ട് ഫോണിന്റെ ആവശ്യകത കുറയുകയും ചൈനയില്‍ നിന്നുള്ള സ്മാര്‍ട് ഫോണ്‍ ഇറക്കുമതി വന്‍തേതില്‍ കുറയുകയും ചെയ്തതാണ് കാര്യങ്ങള്‍ വശളാക്കിയത്. 2020 ല്‍ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയില്‍ 3 ശതമാനം ഇടിവ് 153 ദശലക്ഷം യൂണിറ്റായി കുറയും ചെയ്യപും. അതേസമയം കഴിഞ്ഞ വര്‍ഷം ഇത് 158 ദശലക്ഷം യൂണിറ്റായിരുന്നു സ്മാര്‍ട് ഫോണ്‍ മേഖലയിലെ കയറ്റുമതിയില്‍ രേഖപ്പെടുത്തിയത്. ആഗോളതലത്തില്‍ കോവിഡ്-19 പടര്‍ന്ന സാഹചര്യത്തില്‍ ഈ മേഖലയിലും പ്രതിസന്ധി ശക്തമാകുമെന്നാണ് വിലയിരുത്തല്‍.
കൂടാതെ കോവിഡ്-19 ഭീതി മൂലം സ്മാര്‍ട് ഫോണിന്റെ ഉത്പ്പാദനത്തിലും കുറവ് വന്നിട്ടുണ്ട്. വിതരണ മേഖലയിലുണ്ടാ സ്തംഭനവും, സ്മാര്‍ട് ഫോണ്‍ ഉപഭോഗത്തിലുള്ള ഇടിവുമാണ് ഈ മേഖലയ പ്രതിസന്ധിയിലേക്കെത്താന് ഇടയാക്കിയത്. മാത്രമ, രാഷ്ട്രങ്ങള്‍ തമ്മിലുള്ള വ്യാപാരം നിലച്ചതും, വ്യോമയാന ഗതാഗതം പൂര്‍ണമായും അടച്ചിടുകയും ചെയ്തതോടെ രാജ്യത്തെ മറ്റ് ബിസിനസ് മേഖലയും നിലച്ചു. ബിസിനസ് ഇടപാടുകൡലും, നിക്ഷേപ മേഖലയിലും വന്‍ പ്രതിസന്ധിയാണ് രൂപപ്പെട്ടിട്ടുള്ളത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍