സ്മാര്‍ട് ഫോണ്‍ ചരക്കുനീക്കം 10 ശതമാനത്തിലേക്ക്; ഷവോമി ഇന്ത്യന്‍ വിപണി കീഴടക്കിയുള്ള മുന്നേറ്റം തുടരുന്നു
രാജ്യത്തെ സ്മാര്‍ട് ഫോണ്‍ ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. സ്മാര്‍ട് ഫോണ്‍ ചരക്കുനീക്കത്തില്‍ 9.9 ശതമാനം വര്‍ധനവാണ് 2019 ലെ പാദത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ജൂണില്‍ അവസാനിച്ച പാദത്തില്‍ മൊത്തം 36.9 മില്യണ്‍ ചരക്കുനീക്കമാണ് ഉണ്ടായിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ഐഡിസിയാണ് സ്മാര്‍ട് ഫോണ്‍ ചരക്കുനീക്കവുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവിട്ടത്. അതേസമയം കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ സ്മാര്‍ട് ഫോണ്‍ ചരക്കുനീക്കത്തില്‍ ആകെ വര്‍ധനവായി രേഖപ്പെടുത്തിയത് 14.8 ശതമാനമാണെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്.
നടപ്പുവര്‍ഷം സ്മാര്‍ട് ഫോണ്‍ ചരക്കുനീക്കത്തില്‍ വര്‍ധനവുണ്ടാകുമെന്നാണ് വിവിധ കണക്കുകളിലൂടെ തുറന്നുകാട്ടുന്നത്. അതേസമയം ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ വിപണി വിഹതത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഷവോമി തന്നെയാണ് ഒന്നാം സ്ഥാനത്ത് ഇപ്പോള്‍ ഇടംപിടിച്ചിട്ടുള്ളത്. ഷവോമി 28.3 ശതമനവുമായി ഒന്നാം സ്ഥാനത്താണ് ഇപ്പോള്‍ ഇടംപിടിച്ചിട്ടുള്ളത്. സാംസങ് 25.3 ശതമാനം വിപണി വിഹിതവുമായി രണ്ടാം സ്ഥാനത്താണുള്ളത്. വിവോ 15.1 ശതമാനവും, ഓപ്പോ 9.7 ശതമാനവും, റിയല്‍മി 7.7 ശതമാനവും, മറ്റ് കമ്പനിളുടെ വിപണി വിഹിതം 5.1 ശതമാനവുമാണ് നിലവില്‍ രേഖപ്പെടുത്തിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍