ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ നിക്ഷേപ സമാഹരണത്തില്‍ വര്‍ധനവ്; 3.9 ബില്യണ്‍ ഡോളര്‍ നിക്ഷേപം സമാഹരിച്ചതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ വന്‍ തുക സമാഹരിച്ചതായി റിപ്പോര്‍ട്ട്. നിക്ഷേപ വളര്‍ച്ചയില്‍ വന്‍ കുതിപ്പാണ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ കഴിഞ്ഞ വര്‍ഷം കൈവരിച്ചിട്ടുള്ളത്. ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം 3.9 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ സമാഹരമാണ് രാജ്യത്തെ മുന്‍ നിര സ്റ്റാര്‍ട്ടപ്പുകള്‍ കൈവരിച്ചിട്ടുള്ളതെന്നാണ് കണക്കുകകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭകരുടെ വന്‍ വളര്‍ച്ചയാണ് ഈ കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം സ്റ്റാര്‍ട്ടപ്പ് നിക്ഷേപ സമാഹരണത്തില്‍ 44.4 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ആകെ 292 സ്റ്റാര്‍ട്ട്പ്പ് നിക്ഷേപ സമാഹരണ ഇടപാടുകള്‍ നടന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
2.7 ബില്യണ്‍ ഡോളറിന്റെ ആഭ്യന്തര നിക്ഷേപ സമാഹരണമാണ് കഴിഞ്ഞ വര്‍ഷം ആകെ രേഖപ്പെടുത്തിയിട്ടുള്ളത്. ആഭ്യന്തര, അന്താരാഷ്ട്ര നിക്ഷേപ സമാഹരണത്തില്‍ ആകെ രേഖപ്പെടുത്തിയിട്ടുള്ളത് 4.2 ബില്യണ്‍ ഡോളറെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 2016-2017 വര്‍ഷത്തില്‍ സ്റ്റാര്‍ട്ടപ്പ് മേഖലയിലെ നിക്ഷേപ സമാഹരണത്തിലെ ഏറ്റവും മികച്ച പ്രകടം ഈ വര്‍ഷവും സ്റ്റാര്‍ട്ടപ്പ് മേഖലയിലൂടെ നേടാന്‍ പറ്റുമെന്നാണ് സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ആറ് മാസം കൊണ്ട് 3.9 ബില്യണ്‍ ഡോളര്‍ നിക്ഷേപ സമാഹരണം സ്റ്റാര്‍ട്ടപ്പ് മേഖലയിലേക്ക് ഒഴുകിയെത്തിയത് സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്ക് വന്‍ സാധ്യതയാണ് നല്കാന് പോകുന്നത്.
2016 ല്‍ മാത്രമായി സ്റ്റാര്‍ട്ടപ്പ് മേഖലയിലേക്ക് എത്തിയ നിക്ഷേപം 4.3 ബില്യണ്‍ ഡോളറാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. കണ്‍സ്യൂമര്‍, ഇന്റര്‍നെറ്റ് സംരംഭങ്ങളിലെ നിക്ഷേപത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും, ലോജിസ്റ്റിക്ക്, സോഫ്റ്റ് വെയര്‍ തുടങ്ങി ബി റ്റു ബി കമ്പനികള്‍ കൂടുതല്‍ നിക്ഷേപ വളര്‍ച്ചയാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. വാള്‍മാര്‍ട്ട് ഫ്ളിപ്പ് കാര്‍ട്ടിനെ ഏറ്റെടുത്തതിന് ശേഷം ഇന്ത്യയിലേക്കുള്ള നിക്ഷേപത്തില്‍ വര്‍ധനവുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. വാള്‍മാര്‍ട്ടിന്റെ മുന്‍ നിര നിക്ഷേപകരെല്ലാം ഇന്ത്യയിലേക്ക് കണ്ണുവെക്കുകയും ചെയ്യുന്നുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍