News

ഇന്ത്യ-ചൈന ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ മ്യാന്‍മര്‍; വിസ ഓണ്‍ അറൈവല്‍ സ്‌കീം ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ നീക്കം

നേപ്യിഡോ:  ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നമുള്ള ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള നീക്കത്തിലാണ് മ്യാന്‍മര്‍ സര്‍ക്കാര്‍. വിസ ഓണ്‍ അറൈവല്‍ സ്‌കീം ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാനുള്ള നീക്കമാണ് മിനിസ്ട്രി ഓഫ് ഹോട്ടല്‍സ് ആന്‍ഡ് ടൂറിസം നടപ്പിലാക്കുന്നത്. ജപ്പാനില്‍ നിന്നും സൗത്ത് കൊറിയയില്‍ നിന്നുമുള്ള സന്ദര്‍ശകര്‍ക്ക് വിസ മാനദണ്ഡങ്ങളില്‍ 2020 സെപ്റ്റംബര്‍ 30 വരെ ഇളവ് അനുവദിക്കുന്നുവെന്ന് മ്യാന്‍മര്‍ നേരത്തെ അറിയിച്ചിരുന്നു. 

രാജ്യത്തേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇന്ത്യയില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്ക് 2018 ഡിസംബര്‍ ഒന്നു മുതല്‍ 2020 നവംബര്‍ 30 വരെ ഓണ്‍ അറൈവല്‍ വിസയില്‍ ഇളവ് നല്‍കിയിരിക്കുകയാണ്. ഏഷ്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മ്യാന്‍മറിലേക്ക് വരുന്നതിനായുള്ള വിസയില്‍ ഇളവ് നല്‍കിയത് മൂലം ഈ വര്‍ഷം ആദ്യ ആറ് മാസം കൊണ്ട് 2.14 മില്യണ്‍ വരുമാനമാണ് ടൂറിസത്തിലൂടെ മ്യാന്‍മറിലേക്ക് ഒഴുകിയത്.

ഇക്കാലയളവില്‍ ഏകദേശം 4,20,000 പേരാണ് മ്യാന്‍മറിലേക്ക് എത്തിയത്. 2018ല്‍ 1.72 മില്യണ്‍ ആളുകളാണ് മ്യാന്‍മറിലേക്ക് എത്തിയത്. 2020തോടെ രാജ്യത്തേക്ക് 7 മില്യണ്‍ ഡോളറാണ് ടൂറിസം രംഗത്ത് നിന്നും മാത്രം ലഭിച്ചത്.

Author

Related Articles