News

ദുബായില്‍ ഏറ്റവുമധികം സ്വര്‍ണ നിക്ഷേപം നടത്തുന്നത് ഇന്ത്യക്കാര്‍

ദുബായിലെ സ്വര്‍ണ നിക്ഷേപത്തില്‍ ഇന്ത്യക്കാര്‍ ഒന്നാമതെന്ന് റിപ്പോര്‍ട്ട്. ദുബായിലെ സ്വര്‍ണ നിക്ഷേപത്തില്‍ ഏറ്റവും മുന്നിലുള്ള പത്ത് രാജ്യങ്ങളെ മറികടന്നാണ് ഇന്ത്യ ഇപ്പോള്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. പാകിസ്ഥാന്‍, ബ്രിട്ടന്‍, സൗദി അറേബ്യ, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഒമാന്‍, ജോര്‍ദാന്‍, ബെല്‍ജിയം, യെമന്‍, കാനഡ, എന്നീ രാജ്യങ്ങളെല്ലാം ദുബായില്‍ സ്വര്‍ണ നിക്ഷേപം നടത്തുന്നില്‍ ഇന്ത്യക്ക് പിറകിലാണെന്നാണ് റിപ്പോര്‍ട്ടിലൂടെ പ്രധാനാമയും ചൂണ്ടിക്കാണിക്കുന്നത്. 

അതേസമയം ദുബായില്‍ കൂടുതല്‍ സ്വര്‍ണ നിക്ഷേപം നടത്തുന്നവരില്‍ മുന്നിലുള്ളത് പുരുഷന്‍ സംഭംരംഭകരാണെന്നാണ് റിപ്പോര്‍ട്ട്. 4,086 കമ്പനികളില്‍ 52,125 പുരുഷ സംരംഭകരും, 2,113 സ്ത്രീ സംരംഭകരുമാണ് സ്വര്‍ണ നിക്ഷേപം നടത്തിയിട്ടുള്ളത്. ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഇക്കണോമിക് ഡിവല്പ്‌മെന്റ് (ഡിഇഡി) ആണ് ഇക്കാര്യം പുറത്തുവിട്ടത്. 

സ്വര്‍ണഭാരണങ്ങളുടെ വില്‍പ്പന മുന്‍വര്‍ഷത്തേക്കാള്‍ വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നത്. 2018 ല്‍ സ്വര്‍ണത്തിന്റെയും, സ്വര്‍ണാഭരണങ്ങളുടെ വില്‍പപ്പന 274 ബില്യണ്‍ ദിര്‍ഹമിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നത്.  2017 ലെക കണക്കുകളെ മറികടന്ന് സ്വര്‍ണ വില്‍പ്പനയില്‍ ദുബിയില്‍ വര്‍ധനവുണ്ടായെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നത്. 

 

Author

Related Articles