News

സ്വിസ് ബാങ്കില്‍ ഇന്ത്യക്കാര്‍ നിക്ഷേപിക്കുന്ന പണത്തില്‍ വന്‍ ഇടിവ്

ന്യൂഡല്‍ഹി: സ്വിസ് ബാങ്കില്‍ ഇന്ത്യക്കാര്‍ നിക്ഷേപിക്കുന്ന പണത്തില്‍ വന്‍ കുറവ് വന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷത്തെ കണക്കുകള്‍ പ്രകാരം ആറ് ശതമാനം കുറവ് വന്നതായി റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നു. ഏകദേശം 6,757 കോടി രൂപയോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ രാഷ്ട്രീയക്കാരും, കോടീശ്വരന്‍മാരും വന്‍ തിരിമറി നടത്തി കൂടുതല്‍ പണം സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന ആരോപണത്തെ തല്ലിക്കെടുത്തുന്നതാണ് സ്വിറ്റ്സര്‍ലാന്‍ഡിലെ നാഷണല്‍ ബാങ്ക് പുറത്തുവിട്ട വിവരങ്ങളിലൂടെ വ്യക്തമാക്കുന്നത്. 

ഇരുപത് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ നിക്ഷേപമാണിതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. വിദേശ രാഷ്ട്രങ്ങളിലുള്ളവര്‍ നിക്ഷേപിച്ച തുകയിലും വന്‍ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വിദേശ നിക്ഷേപത്തില്‍ നാല് ശതമാനം കുറവ് രേഖപ്പെടുത്തിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 1.4 ട്രില്യണ്‍ ഏകദേശം 99 ലക്ഷം കോടി രൂപയുടെ കുറവാണ് സ്വിസ് ബാങ്കിലെ വിദേശ നിക്ഷേപത്തില്‍ ഇിടവായി രേഖപ്പെടുത്തിയിട്ടുള്ളത്. 

സ്വിറ്റ്‌സര്‍ലാന്‍ഡിലെ നാഷണല്‍ ബാങ്ക് തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം  2006 ലാണ് ഇന്ത്യക്കാര്‍ ഏറ്റവുമധികം തുക നിക്ഷേപിച്ചത്. ഏകദേശം 23,000 കോടി രൂപയാണ് നിക്ഷേപിച്ചത്. അതേസമയം 2013 നും 2017 നു മിടയില്‍ ഇന്ത്യയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തില്‍ 12 ശതമാനത്തിനും, 47 ശതമാനത്തിനുമിടയില്‍  വര്‍ധനവുണ്ടായെന്ന് കണക്കുകളിലൂടെ വ്യക്തമാക്കുന്നു.

 

Author

Related Articles