News

ബയോമെട്രിക് സുരക്ഷയോടെ ഇ-പാസ്പോര്‍ട്ട് ഉടന്‍ അവതരിപ്പിച്ചേക്കും

ന്യൂഡല്‍ഹി: എളുപ്പത്തില്‍ കൈകാര്യം ചെയ്യാനും പുതുക്കാനും സൗകര്യപ്രദമായ രീതിയില്‍ രാജ്യത്ത് ഉടനെ ഇ-പാസ്പോര്‍ട്ട് അവതരിപ്പിച്ചേക്കും. വിദേശകാര്യ മന്ത്രാലയ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യയാണ് ഇതുസംബന്ധിച്ച് ട്വീറ്റ് ചെയ്തത്. ബയോമെട്രിക് ഡാറ്റ ഉപയോഗിച്ച് സുരക്ഷയ്ക്ക് പ്രധാന്യം നല്‍കിയായിരിക്കും പാസ്പോര്‍ട്ട് അനുവദിക്കുക. ആഗോളതലത്തില്‍ എമിഗ്രേഷന്‍ സുഗമമാക്കുന്നതിനും എളുപ്പത്തില്‍ കടന്നുപോകുന്നതിനും പുതിയ സംവിധാനം സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.

അച്ചടിച്ച പുസ്തകമായാണ് നിലവില്‍ രാജ്യത്ത് പാസ്പോര്‍ട്ട് നല്‍കുന്നത്. മൈക്രോചിപ്പ് ഘടിപ്പിച്ച ഔദ്യോഗിക-നയതന്ത്ര പാസ്പോര്‍ട്ടുകള്‍ 20,000 പേര്‍ക്ക് നേരത്തെ പരീക്ഷണാടിസ്ഥാനത്തില്‍ അനുവദിച്ചിരുന്നു. 36 പാസ്പോര്‍ട്ട് ഓഫീസുകളും 93 പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളും 426 പോസ്റ്റ് ഓഫീസ് പാസ്പോര്‍ട്ട് സേവാകേന്ദ്രങ്ങളുമാണ് നിലവില്‍ രാജ്യത്തുള്ളത്. അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടര്‍ന്നും നിലവിലേതുപോലെ തുടരും.

Author

Related Articles