മുന്തിരി വൈന്‍ ഉല്‍പ്പാദനവും,വിപണനവും ഇടിയുന്നു; തളര്‍ച്ച തുടരുന്നുവെന്ന് വ്യാപാരികള്‍
പുനെ: ഇന്ത്യയില്‍ വൈന്‍ ഉല്‍പ്പാദനം ഇരുപത് ശതമാനം കുറയുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ അതിവൃഷ്ടി മുന്തിരികൃഷിയ്ക്ക് വില്ലനായതാണ് കാരണം. 2020ല്‍ വൈന്‍ ഉല്‍പ്പാദനത്തില്‍ ഇരുപത് ശതമാനത്തിന്റെ ഇടിവാണ് നേരിടുക. ഈ സീസണില്‍ പത്ത് ശതമാനത്തില്‍ അധികം മുന്തിരി ഉല്‍പ്പാദനത്തില്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്. മഴയില്‍ നാശം സംഭവിച്ച മുന്തിരികള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭിച്ചിരുന്നു. ഈ മുന്തിരികളാണ് കുറഞ്ഞ നിരക്കിലുള്ള വൈന്‍ ഉല്‍പ്പാദനത്തിന് വൈനറികള്‍ ഉപയോഗിക്കുന്നത്. വൈന്‍ ഉല്‍പ്പാദനത്തിലെ ഇടിവ് വൈന്‍ വിപണിക്ക് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്. വലിയ ഗ്രൂപ്പുകളുടെ വൈന്‍ വില്‍പ്പനയില്‍ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യമൂന്ന് പാദങ്ങളില്‍ വര്‍ധനവ് പ്രകടമായിട്ടില്ല.
അതേസമയം മറ്റുള്ളവരുടെ വില്‍പ്പനയില്‍ മുപ്പത് മുതല്‍ നാല്പത് ശതമാനം വരെ ഇടിവാണ് നേരിട്ടതെന്ന് എക്സിക്യൂട്ടീവുകള്‍ നല്കുന്ന കണക്കുകള്‍ പറയുന്നു. ആദ്യ മൂന്ന് പാദങ്ങളില്‍ മൊത്ത വില്‍പ്പനയില്‍ വളര്‍ച്ച ഉണ്ടായിട്ടില്ലെങ്കിലും ബിസിനസിന്റെ ഭാവിയായി കണക്കാക്കുന്ന മുന്തിയ ഇനങ്ങളില്‍ വില്‍പ്പന വളര്‍ച്ച നേടാനായതില്‍ സന്തോഷമുണ്ടെന്ന് സുല വൈന്‍ യാര്‍ഡ്സിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് കരണ്‍ വസാനി പറഞ്ഞു. ഈ വര്‍ഷം ആദ്യ പാദത്തിന് ശേഷം വൈന്‍ വില്‍പ്പന കുറഞ്ഞിട്ടുണ്ട്. രണ്ട്,മൂന്ന് പാദങ്ങളിലും വില്‍പ്പന വീണ്ടും ഇടിഞ്ഞ് കൊണ്ടിരുന്നു. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് സാധാരണഗതിയില്‍ വൈന്‍ വില്‍പ്പനയുടെ ഏറ്റവും ഉയര്‍ന്ന സീസണ്. എന്നാല്‍ ഒരു സീസണും മെച്ചപ്പെട്ടതായിരുന്നില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍