ആഭ്യന്തര വിമാന യാത്രികരുടെ എണ്ണം 84 ശതമാനം ഇടിഞ്ഞു; ഗോ എയറിലെ യാത്രക്കാരുടെ എണ്ണത്തിലുണ്ടായത് 93 ശതമാനം കുറവ്
മുംബൈ: ആഭ്യന്തര വിമാന യാത്രികരുടെ എണ്ണം ജൂണ്‍ മാസത്തില്‍ 83.5 ശതമാനം ഇടിഞ്ഞതായി കണക്ക്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ മാസം 1.98 ദശലക്ഷം യാത്രക്കാര്‍ മാത്രമാണ് ഉണ്ടായത്. മെയ് മാസത്തില്‍ മൂന്ന് ലക്ഷം പേരോളം വിമാനത്തില്‍ യാത്ര ചെയ്തിരുന്നു.
ഗോ എയറിലെ യാത്രക്കാരുടെ എണ്ണത്തിലാണ് വലിയ ഇടിവ്. 93 ശതമാനമാണ് ഇടിവ്. ഒരു ലക്ഷം യാത്രക്കാര്‍ മാത്രമാണ് ഗോ എയറില്‍ ജൂണ്‍ മാസത്തില്‍ യാത്ര ചെയ്തത്. 2019 ജൂണില്‍ 13 ലക്ഷം യാത്രക്കാരുണ്ടായിരുന്നു. ഇന്റിഗോയിലും സ്പൈസ് ജെറ്റിലും 82 ശതമാനം ഇടിവുണ്ടായി. ഇന്റിഗോയില്‍ 10 ലക്ഷം പേരും സ്പൈസ് ജെറ്റില്‍ 3.3 ലക്ഷം പേരുമാണ് യാത്ര ചെയ്തത്.
വിസ്താരയുടേത് 2019 ജൂണില്‍ ആറ് ലക്ഷമായിരുന്നത് ഇക്കുറി ഒരു ലക്ഷമായി. എയര്‍ ഏഷ്യയുടേത് എട്ട് ലക്ഷമായിരുന്നത് ഒരു ലക്ഷത്തോളമായി. എയര്‍ ഇന്ത്യയുടേത് 14 ലക്ഷമായിരുന്നത് രണ്ട് ലക്ഷമായി ഇടിഞ്ഞു. സെന്‍ട്രം പഠന റിപ്പോര്‍ട്ട് പ്രകാരം ജൂലൈ മാസത്തിലെ ശരാശരി യാത്രക്കാരുടെ വര്‍ധന 2.1 ശതമാനമാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍