തൊഴിലില്ലായ്മാ നിരക്ക് ഏപ്രില്‍ മാസത്തില്‍ 7.6 ശതമാനത്തിലേക്ക് ഉയര്‍ന്നു
ന്യൂഡല്‍ഹി: രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ഏപ്രിലില്‍ വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമിയാണ് (സിഎംഇ) പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മാര്‍ച്ചില്‍ തൊഴിലില്ലായ്മാ നിരക്ക് 6.71 ശതമാനമായിരുന്നു. 6.71 ശതമാനത്തില്‍ നിന്ന് 7.6 ശതമാനത്തിലേക്കാണ് തൊഴിലില്ലായ്മ നിരക്ക് എത്തിയിട്ടുള്ളത്. തൊഴിലില്ലായ്മാ നിരക്ക് വര്‍ധിച്ചത് ഗൗരവത്തോടെ കാണേണ്ടതാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.
ലോകസ്ഭാ തിരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്രസര്‍ക്കാറിനെതിരെ ഉയര്‍ത്തിയ ഏറ്റവും വലിയ ആരോപണമായിരുന്നു തൊഴിലില്ലായ്മാ നിരക്ക് വര്‍ധിച്ചതിനെ പറ്റി. ഇത് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്നാണ് സാമ്പത്തിക നിരീക്ഷകരും രാഷ്ട്രീയ നിരീക്ഷകരും ഇപ്പോള്‍ വിലയിരുത്തിയിട്ടുള്ളത്. 2016ന് ശേഷമുള്ള ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കാണ് ഇപ്പോള്‍ വര്‍ധിച്ചിട്ടുള്ളത്.
മാനുഫാക്ചറിംഗ് കമ്പനികളുടെ വളര്‍ച്ചയിലും വലിയ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ട് വച്ച സാമ്പത്തിക നയങ്ങളിലുള്ള ആശയകുഴപ്പവും കാരണം വിപണി രംഗത്ത് കൂടുതല്‍ പ്രത്യാഘാതം നേരിടുന്നുണ്ട്. അതേസമയം തൊഴില്‍ നിരക്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിക്കാതിരുന്നതും തിരഞ്ഞെടുപ്പ് കാലത്ത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. സര്‍ക്കാര്‍ തലത്തില്‍ തന്നെ ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെന്നാണ് ആരോപണം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍