ശ്രദ്ധേയ നേട്ടം സ്വന്തമാക്കി കാര്‍സ് 24; നിക്ഷേപമായി നേടിയത് 450 മില്യണ്‍ ഡോളര്‍
യൂസ്ഡ് കാര്‍ മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ കാര്‍സ് 24 ന് ശ്രദ്ധേയ നേട്ടം. 450 മില്യണ്‍ ഡോളറിന്റെ ഫണ്ടിംഗ് നേടിയാണ് കമ്പനി കരുത്ത് തെളിയിച്ചത്. സീരിസ് എഫ് ഇക്വിറ്റി റൗണ്ടിലൂടെ 340 ദശലക്ഷം ഡോളറും വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് 110 ദശലക്ഷം ഡോളര്‍ കടമായും കമ്പനി സമാഹരിച്ചു. ഇതോടെ കാര്‍സ്24 ന്റെ മൂല്യം 1.84 ശതകോടി ഡോളറായി. ഡിഎസ്ടി ഗ്ലോബല്‍, ഫാല്‍ക്കണ്‍ എഡ്ജ്, സോഫ്റ്റ്ബാങ്ക് എന്നിവയാണ് നിക്ഷേപം നടത്തിയ പ്രമുഖ കമ്പനികള്‍. കൂടാതെ ടെന്‍സന്റ്, നിലവിലെ നിക്ഷേപകരായ മൂര്‍ സ്ട്രാറ്റജിക് വെഞ്ചേഴ്സ്, എക്സോര്‍ സീഡ്സ് എന്നിവയും നിക്ഷേപം നടത്തി.
രാജ്യത്തെ ബിസിനസ് കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം രാജ്യാന്തര തലത്തില്‍ കൂടുതല്‍ ഇടങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ വിക്രം ചോപ്ര പറയുന്നു. അടുത്തിടെ യുഎഇ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ കാര്‍സ്24 പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഏപ്രിലില്‍ പ്രവര്‍ത്തനം തുടങ്ങിയതിനു ശേഷം യുഎഇയില്‍ ആയിരത്തിലേറെ കാറുകളാണ് കമ്പനി വിറ്റത്. യൂസ്ഡ് കാര്‍ ഓണ്‍ലൈന്‍ വില്‍പ്പനയുടെ 90 ശതമാനം വിപണി പങ്കാളിത്തമാണ് കാര്‍സ് 24 ന് ഇന്ത്യയിലുള്ളത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍