News

കല്‍ക്കരി ഇറക്കുമതിയില്‍ വര്‍ധനവ്; ഇറക്കുമതിയില്‍ 5 ശതമാനം വളര്‍ച്ച ഉണ്ടായെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയുടെ കല്‍ക്കരി ഇറക്കുമതിയില്‍ 5 ശതമാനം വര്‍ധനവെന്ന് റിപ്പോര്‍ട്ട്. 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ 5.1 ശതമാനം ഉയര്‍ന്ന് 18.9 മില്യണ്‍ ടണ്ണിലെത്തി ഇന്ത്യയുടെ കല്‍ക്കരി ശേഖരം. മുന്‍വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇതേ കാലയവില്‍ 180.61 മില്യണ്‍ ടണ്ണായിരുന്നു ഇന്ത്യയുടെ കല്‍ക്കരി ഇറക്കുമതി. എംജംഗ്ഷന്‍ സര്‍വീസാണ് ഇതുമായി ബ്‌നധപ്പെട്ട കണക്കുകള്‍ പുറത്തുവിട്ടത്. ടാറ്റാ സ്റ്റീലിന്റെയും ഇ-കൊമേഴ്‌സ് സെയിലിന്റെ ഭാഗമായാണ് പ്രവര്‍ത്തിക്കുന്ന മേഖലയാണ് എംജംഗ്ഷന്‍.സ്റ്റീല്‍ ഉത്പ്പന്നങ്ങളിലെ സാമ്പത്തിക വളര്‍ച്ചയെ പറ്റിയും കൃത്യമായ റിപ്പോര്‍ട്ട് തയ്യാറാക്കാറുണ്ട്. 

അതേസമയം ജനനുവരിയിലെ കണക്കുകള്‍ പരിശോധിച്ചാല്‍ കല്‍ക്കരിയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 17.25 മില്യണ്‍ ടണ്‍ കല്‍ കല്‍ക്കരിയാണ് ഇക്കഴിഞ്ഞ ജനുവരിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ചുട്ടെടുക്കാത്ത കല്‍ക്കരിയുട െസംഭരണത്തില്‍ വര്‍ധനവുണ്ടായെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 12.35 മില്യണ്‍ ടണ്‍ കല്‍കക്കരിയാണ് ജനുവരിയില്‍ ഇറക്കുമതി ചെയ്തത്. 3.35 മില്യണ്‍ ടണ്‍ വളര്‍ച്ചയാണ് ചുട്ടെടുത്ത കല്‍ക്കരിയുടെ  ഇറക്കുമതിയില്‍ ഉണ്ടായിട്ടുള്ള്ത്.

 

Author

Related Articles