ഒരു വര്‍ഷത്തിനിടെ ക്രിപ്റ്റോകറന്‍സി നിക്ഷേപത്തില്‍ വന്‍ കുതിച്ചുചാട്ടം നടത്തി ഇന്ത്യ
ക്രിപ്റ്റോകറന്‍സി നിക്ഷേപത്തില്‍ ഒരു വര്‍ഷത്തിനിടെ കുതിച്ചുചാട്ടം നടത്തി ഇന്ത്യ. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യ ക്രിപ്റ്റോ മാര്‍ക്കറ്റില്‍ 641 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ചൈനാലിസിസാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇന്ത്യക്ക് പുറമെ പാകിസ്താന്, വിയറ്റ്നാം എന്നീ രാജ്യങ്ങളും മധ്യ, തെക്കന്‍ ഏഷ്യയിലെ ക്രിപ്റ്റോകറന്‍സി വിപണികളുടെ വിപുലീകരണത്തില്‍ മുന്നിലാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ ആറിരട്ടിയിലധികം വളര്‍ന്നപ്പോള്‍ പാകിസ്താന് ക്രിപ്റ്റോ മാര്‍ക്കറ്റില്‍ 711 ശതമാനത്തോളം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
10 മില്യണ്‍ ഡോളറിന് മുകളിലുള്ള ഇടപാട് നടത്തുന്ന സ്ഥാപനങ്ങളുടെ പങ്കാളിത്തത്തില്‍ ഇന്ത്യയാണ് മുന്നിലുള്ളത്. ഇന്ത്യന്‍ ക്രിപ്റ്റോ മാര്‍ക്കറ്റിന്റെ 42 ശതമാനവും ഈ വിഭാഗത്തില്‍നിന്നുള്ളവരാണ്. പാകിസ്ഥാന്, വിയറ്റ്നാം എന്നീ രാജ്യങ്ങളില്‍ യഥാക്രം 28 ശതമാനം, 29 ശതമാനം എന്നിങ്ങനെയാണ് ഈ വിഭാഗത്തില്‍നിന്നുള്ള പങ്കാളിത്തം. അതേസമയം, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി ചാഞ്ചാട്ടങ്ങളാണ് ഇന്ത്യന്‍ ക്രിപ്റ്റോ മാര്‍ക്കറ്റിലുണ്ടായത്. രാജ്യം ക്രിപ്റ്റോ നിരോധിക്കുമെന്ന് അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. എന്നിരുന്നാലും നിരവധി പേരാണ് പുതുതായി ക്രിപ്റ്റോ നിക്ഷേപം നടത്തുന്നത്. അതിനിടെ ക്രിപ്റ്റോ നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ നികുതി ചുമത്തുന്നതിനെ കുറിച്ചുള്ള ആലോചനകളിലാണെന്നും ചൈനാലിസിസ് അഭിപ്രായപ്പെട്ടു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍