ക്രിപ്റ്റോകറന്‍സി പരസ്യങ്ങളില്‍ മുന്നറിയിപ്പ് നിര്‍ബന്ധമാക്കിയേക്കും
ന്യൂഡല്‍ഹി: ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചുകള്‍ നല്കുന്ന പരസ്യങ്ങളില്‍ നിശ്ചിത സ്ഥലം നിയമപരമായ മുന്നറിയിപ്പ് നല്കാന് മാറ്റിവയ്ക്കേണ്ടി വന്നേക്കും. ക്രിപ്റ്റോ പരസ്യങ്ങള്‍ നിയന്ത്രിക്കുന്നത് സംബന്ധിച്ച മാര്‍ഗരേഖയുടെ കരട് അന്തിമമാക്കുകയാണ് കേന്ദ്രം. നിയമപരമായ ഇടപാടിനായി (ലീഗല്‍ ടെന്‍ഡര്‍) സര്‍ക്കാര്‍ ക്രിപ്റ്റോകറന്‍സി അനുവദിച്ചിട്ടില്ലെന്ന മുന്നറിയിപ്പ് പരസ്യത്തോടൊപ്പം നല്‍കേണ്ടി വരും. നിശ്ചിത തുക ലാഭമായി ലഭിക്കുമെന്നും പരസ്യത്തില്‍ എഴുതാന്‍ പാടില്ല.
വലിയ ചാഞ്ചാട്ടമുള്ള മേഖലയാണെന്നും നിക്ഷേപം അസ്ഥിരമാകാനുള്ള സാധ്യതയുണ്ടെന്നും ജനങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കണം. അച്ചടിപരസ്യത്തിലെ 20 ശതമാനം സ്പേസ് ഇതിനായി മാറ്റിവയ്ക്കണമെന്ന ചട്ടം വരുമെന്നാണ് റിപ്പോര്‍ട്ട്. ചാനലുകളില്‍ നല്കുന്ന പരസ്യങ്ങളില്‍ ഏതാനം സെക്കന്‍ഡുകളും മാറ്റിവയ്ക്കേണ്ടി വരും.
അഡ്വര്‍ട്ടൈസിങ് സ്റ്റാന്‍ഡേഡ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് ചട്ടം തയാറാക്കുന്നത്. നിലവില്‍ വിവിധ ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചുകളുമായി കൂടിയാലോചന നടക്കുകയാണ്.ബിറ്റ്കോയിന് അടക്കമുള്ള ക്രിപ്റ്റോകറന്‍സികളുടെ ഉപയോഗം നിയന്ത്രിക്കാനുള്ള ബില്‍ ഉടന്‍ പാര്‍ലമെന്റിന്റെ പരിഗണനയില്‍ എത്തില്ലെന്നാണ് സൂചന.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍