News

ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ നിര്‍ണായക നിരീക്ഷണവുമായി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ നിര്‍ണായക നിരീക്ഷണവുമായി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍. ചില മേഖലകള്‍ വെട്ടിത്തിളങ്ങുമ്പോള്‍ ഭൂരിഭാഗം സ്ഥലങ്ങളും ഇരുണ്ട് കറപിടിച്ച പോലെയാണ് ഇന്ത്യന്‍ സാമ്പത്തിക രംഗമെന്ന് പ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ ഡോ. രഘുറാം രാജന്‍ തുറന്നടിച്ചു. റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറും യൂനിവേഴ്‌സിറ്റി ഓഫ് ഷികാഗൊ ബൂത്ത് സ്‌കൂള്‍ ഓഫ് ബിസിനസ് പ്രഫസറുമായ അദ്ദേഹം വാര്‍ത്ത ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇങ്ങനെ പറഞ്ഞത്. നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ കരുതലോടെ ചെലവ് ചെയ്യണമെന്നും എങ്കില്‍ മാത്രമെ ധനക്കമ്മി നിയന്ത്രിക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് മഹാമാരിയില്‍ ചെറുകിട-ഇടത്തരം വാണിജ്യ വ്യാപാര, വ്യവസായ മേഖലകളുടെ സ്ഥിതി ആശങ്കയുണ്ടാക്കുന്നു. കുട്ടികളുടെ അവസ്ഥയും വേവലാതിപ്പെടുത്തുന്നതാണ്. വന്‍കിട സ്ഥാപനങ്ങള്‍ പ്രതിസന്ധികളെ അതിവേഗം മറികടക്കും. എന്നാല്‍, ഇടത്തരം സ്ഥാപനങ്ങളുടെ സ്ഥിതി അതല്ല. ഐ.ടി, ഐ.ടി അനുബന്ധ മേഖലകളിലെ സ്ഥാപനങ്ങളാണ് രാജ്യത്ത് തിളങ്ങുന്നതെങ്കില്‍ തൊഴിലില്ലായ്മയും ചെലവഴിക്കാന്‍ പണമില്ലാത്ത സാധാരണക്കാരുടെ അവസ്ഥയുമാണ് കറുത്തവശമെന്നും അദ്ദേഹം വിശദീകരിച്ചു.

News Desk
Author

Related Articles