ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 11.938 ബില്യണ്‍ ഡോളര്‍ ഉയര്‍ന്നു
മുംബൈ: ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 11.938 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 2020 ജൂലൈ 31 ന് അവസാനിച്ച ആഴ്ചയില്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 534.568 ബില്യണ്‍ ഡോളറിലെത്തി. മൊത്തം കരുതല്‍ ശേഖരത്തിന്റെ പ്രധാന ഭാഗമായ വിദേശ കറന്‍സി ആസ്തി 10.347 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ച് 490.829 ബില്യണ്‍ ഡോളറായി.
രാജ്യത്തിന്റെ കരുതല്‍ ധനം 13.4 മാസത്തെ ഇറക്കുമതിക്ക് തുല്യമാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ കരുതല്‍ ധനം 56.8 ബില്യണ്‍ ഡോളര്‍ ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണ്ണ ശേഖരം 1.525 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 37.625 ബില്യണ്‍ ഡോളറിലെത്തി.
അന്താരാഷ്ട്ര നാണയ നിധിയുമായുള്ള ഇന്ത്യയുടെ പ്രത്യേക ഡ്രോയിംഗ് അവകാശം 12 ദശലക്ഷം ഡോളര്‍ ഉയര്‍ന്ന് 1.475 ബില്യണ്‍ ഡോളറിലെത്തി. രാജ്യത്തിന്റെ റിസര്‍വ് പൊസിഷന്‍ 54 ദശലക്ഷം ഡോളര്‍ ഉയര്‍ന്ന് 4.639 ബില്യണ്‍ ഡോളറിലെത്തി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍