ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യം ശക്തം; മൂന്നാം പാദത്തിലും വളര്‍ച്ചാ നിരക്ക് കുറയുമെന്ന് ഡിബിഎസ് ബാങ്ക്
ന്യൂഡല്‍ഹി: ഇന്ത്യ നടപ്പുവര്‍ഷം പ്രതീക്ഷിച്ച വളര്‍ച്ച നേടുമോ എന്ന ആശങ്കയാണ് ഇപ്പോഴും നിലനിലക്കുന്നത്. നടപ്പുവര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ വന്‍ ഇടിവ് രേഖപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍. നടപ്പുവര്‍ഷത്തെ മൂന്നാം പാദത്തിലും ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ ഇടിവുണ്ടായേക്കും. മൂന്നാം പാദത്തിലെ വളര്‍ച്ചാ നിരക്ക് 4.3 ശതമാനാമായി ചുരുങ്ങുമെന്നാണ് സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തക്കുന്ന ഡിബിഎസ് ബാങ്കിന്റെ വിലയിരുത്തല്‍. സ്വകാര്യ മേഖലയില്‍ രൂപപ്പെട്ട തളര്‍ച്ചയും ഉപഭോഗ മേഖലയില്‍ രൂപപ്പെട്ട ഇടിവുമാണ് വളര്‍ച്ചാ നിരക്ക് കുറയാനുള്ള പ്രധാന കാരണം.
എന്നാല്‍ രാജ്യത്തെ ഉത്പ്പാദന മേഖലയില്‍ രൂപപ്പെട്ട ഇടിവും, ഉപഭോഗ മേഖലയില്‍ ഉണ്ടായ തളര്‍ച്ചയും വളര്‍ച്ചാ നിരക്ക് കുറയുന്നതിന് കാരണമായിട്ടുണ്ട്. ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ശക്തിപ്പെടുത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ വിവിധ പുനരുജ്ജീവന നടപടികള്‍ ആരംഭിച്ചെങ്കില്‍ അതെല്ലാം തിരിച്ചടിയാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം രണ്ടാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനമാകുമെന്നാണ് ഡിബിഎസ് വിലയിരുത്തല്‍.
അതേസമയം ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങിയിരുന്നു. ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കായിരുന്നു രേഖപ്പെടുത്തിയത്.ഇന്ത്യ അതിവേഗം വളരുന്ന സാമ്പത്തിക രാജ്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞ എല്ലാ വാദങ്ങളും പൊള്ളയാണെന്നാണ് ഈ കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. നിര്‍മ്മാണ മേഖലയിലും, കാര്‍ഷിക മേഖലയിലും ഇപ്പോഴും മോശം പ്രകടനം തന്നെയാണ് തുടരുന്നത്. സാമ്പത്തിക മേഖല കടുത്ത വെല്ലുവിളിയിലൂടെയാണ് കടന്നുപോകുന്നതെന്നാണ് ഇപ്പോള്‍ വ്യക്തമാക്കുന്നത്. നിര്‍മ്മാണ മേഖലയില്‍ മാത്രം ഒന്നാം പാദത്തില്‍ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുള്ളത് 0.6 ശതമാനം മാത്രമാണ്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 12.1 ശതമാനമാണ് വളര്‍ച്ച. കാര്‍ഷിക, മത്സ്യ ബന്ധന മേഖലയിലെ വളര്‍ച്ചയില്‍ ആകെ രേഖപ്പെടുത്തിയിട്ടുള്ളത് രണ്ട് ശതമാനം വളര്‍ച്ചയാണ്.2019-2020 സാമ്പത്തിക വര്‍ഷത്തിലെ ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ മൈനിങ് ആന്‍ഡ് കല്‍ക്കരി മേഖലയിലെ വളര്‍ച്ച ഒന്നാം പാദത്തില്‍ 0.4 ശതമാനം (മുന്‍വര്‍ഷം ഇതേകാലളവില്‍ 2.7 ശതമാനം).
കാര്‍ഷിക നിര്‍മ്മാണ മേഖലയിലെ മോശം പ്രകടനമാണ് വളച്ചാ നിരക്ക് ആറ് ശതമാനത്തിലേക്ക് ചുരുങ്ങിയത്. എന്നാല്‍ കഴിഞ്ഞ ദിവസം നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കാല് ഓഫീസ് (എന്‍എസ്ഒ) പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം ജനുവരി മുതല്‍ മാര്‍ച്ച് വരെ തൊഴിലില്ലായ്മ നിരക്ക് 9.3 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് രാജ്യത്ത് കേന്ദ്രസര്‍ക്കാറിന് വേണ്ട വിധത്തില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടാന്‍ കഴിയുന്നില്ലെന്ന വിമര്‍ശനത്തെ തള്ളിക്കളയുന്നതാണ് ഈ കണക്കുകള്‍ നമുക്ക് തുറന്നുകാട്ടുന്നത്. അതേസമയം മുന്‍പാദത്തില്‍ നഗരങ്ങളിലുണ്ടായ തൊഴിലില്ലായ്മ ഏകദേശം 9.9 ശതമാനമാണെന്നാണ് റിപ്പോര്‍ട്ട്. നാഷണല്‍ സ്റ്റാറ്റിക്കല്‍ ഓാഫീസ് (എന്‍എസ്ഒ)യാണ് ഇക്കാര്യം പൂര്‍ണമായും പുറത്തുവിട്ടത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍