ജിഡിപി വളര്‍ച്ചയില്‍ ചൈനയേക്കാള്‍ മന്ദഗതിയില്‍ ഇന്ത്യ; നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ ഇന്ത്യയുടെ ജിഡിപി ആറ് ശതമാനത്തിന് മേല്‍ എത്തിയിട്ടില്ലെന്ന് സര്‍വേ
ഡല്‍ഹി: ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് ചൈനയേക്കാള്‍ മന്ദഗതിയിലെന്ന് സര്‍വേ റിപ്പോര്‍ട്ട്. ബിസിനസ് മാധ്യമമായ എക്കണോമിക്ക് ടൈംസ് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ ജിഡിപി എന്നത് ആറ് ശതമാനത്തിന് മേല്‍ വര്‍ധിച്ചിട്ടില്ലെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. ഇതേ കാലയളവില്‍ ചൈനയ്ക്ക് വെറും 6.2 ശതമാനം വളര്‍ച്ച മാത്രമാണ് ജിഡിപിയില്‍ നേടാന്‍ കഴിഞ്ഞത്. ഏപ്രില്‍ ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ ജിഡിപി എന്നത് 5.2 ശതമാനം മുതല്‍ ആറ് ശതമാനം വരെയാണ് വര്‍ധിച്ചത്.
എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 5.8 ശതമാനം വളര്‍ച്ചയാണ് കണ്ടത്. 2018-19 സാമ്പത്തിക വര്‍ഷം ആദ്യപാദം പിന്നിട്ട വേളയില്‍ ഇന്ത്യയുടെ ജിഡിപി നിരക്ക് എട്ട് ശതമാനമായി വര്‍ധിച്ചിരുന്നു. എന്നാല്‍ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ കനത്ത തിരിച്ചടിയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പല രീതിയിലും നേരിടുന്നത്. വാഹന വിപണി മുതല്‍ കയറ്റുമതിയില്‍ വരെ ശക്തമായ തിരിച്ചടിയാണ് രാജ്യം നേരിട്ടത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ തകര്‍ച്ചയിലേക്കാണ് രാജ്യത്തെ വാഹന വിപണി കൂപ്പു കുത്തിയത്.
2020 ഇന്ത്യയുടെ ജിഡിപി ഏഴ് ശതമാനം വര്‍ധിക്കുമെന്ന് വിദഗ്ധര്‍ പ്രവചിച്ചിരുന്നു. 'നിര്‍മ്മാണ വിഭാഗത്തിലെ പ്രകടമായ ബലഹീനതയാണ് തുടര്‍ച്ചയായ മാന്ദ്യത്തിന്റെ കാരണം. ഇതിനു പുറമെ, നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ സര്‍ക്കാര്‍ ചെലവുകള്‍ എന്നത് വളരെ കുറവാണ്' ആക്സിസ് ബാങ്കിലെ ചീഫ് ഇക്കണോമിസ്റ്റ് സൗഗത ഭട്ടാചാര്യ പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍