News

ഇന്ത്യയുടെ ജിഡിപി 11 ശതമാനം വളര്‍ച്ച നേടുമെന്ന് എഡിബി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി 11 ശതമാനം വളര്‍ച്ച നേടുമെന്ന് എഡിബി റിപ്പോര്‍ട്ട്. വാക്‌സീനേഷന്‍ ദ്രുതഗതിയില്‍ നടക്കുന്നതില്‍ വലിയ പ്രതീക്ഷയിലാണ് സമ്പദ് വ്യവസ്ഥ. എന്നാല്‍, ഇപ്പോഴുണ്ടായിരിക്കുന്ന കൊവിഡ് രണ്ടാം തരം?ഗ കേസുകളിലെ വര്‍ധന ശക്തമായ വെല്ലുവിളി ഉണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കിന്റെ ഏഷ്യന്‍ ഡവലപ്‌മെന്റ് ഔട്ട്‌ലുക്കിലാണ് ഇക്കാര്യം പറയുന്നത്. ഇപ്പോഴത്തെ സാമ്പത്തിക കാലാവസ്ഥ അനുസരിച്ച് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഏഴ് ശതമാനം വളര്‍ച്ചയും ഇന്ത്യയുടെ ജിഡിപിയില്‍ ഉണ്ടാകും എന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്.

ഏഷ്യയുടെ ആകെ ജിഡിപി 9.5 ശതമാനം വളര്‍ച്ച നേടും. 2020 ല്‍ ആറ് ശതമാനം കുറവായിരുന്നു ജിഡിപി. 2022 ല്‍ 6.6 ശതമാനം വളര്‍ച്ചയും നേടുമെന്നാണ് പ്രവചനം. റിപ്പോര്‍ട്ട് പ്രകാരം ഏഷ്യയിലെ ഭൂരിഭാഗം രാജ്യങ്ങളും സാമ്പത്തിക രംഗത്ത് ആരോഗ്യകരമായ വളര്‍ച്ച നേടുന്നതാണ് നടപ്പ് സാമ്പത്തിക വര്‍ഷം.

Author

Related Articles