News

ആദ്യപാദത്തില്‍ ഇന്ത്യ ആറ് ശതമാനം വളര്‍ച്ച നേടുമെന്ന് സര്‍വേ റിപ്പോര്‍ട്ട്; അടുത്തയാഴ്ച്ച ആദ്യപാദത്തിലെ വളര്‍ച്ചയുടെ കണക്കുകള്‍ പുറത്തുവിടുമെന്ന് സൂചന

ന്യൂഡല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറയുമെന്ന് റിപ്പോര്‍ട്ട്. വിവിധ സര്‍വേ റിപ്പോര്‍ട്ടുകളിലൂടെ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് മന്ദഗതിയിലേക്ക് നീങ്ങിയേക്കുമെന്നാണ് വ്യക്തമാക്കുന്നത്. അതേസമയം ഏപ്രില്‍-ജൂണ്‍ മാസത്തെ ജിഡിപി നരിക്കില്‍ നേരിയ തോതിലുള്ള വര്‍ധനവ് രേഖപ്പെടുത്തുമെന്നാണ് എഫ്‌ഐസിസിഐ സര്‍വേ റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ആറ് ശതമാനത്തിലേക്ക് ചുരുങ്ങുമെന്നാണ് പറയപ്പെടുന്നത്.

എന്നാല്‍ 2018-2019 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ 8.2 ശതമാനം വളര്‍ച്ച നേടിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ആദ്യപാദത്തിലെ വളര്‍ച്ചാ നിരക്കുമായി ബന്ധപ്പെട്ട കണക്കുകള്‍ സെന്ററല്‍ സ്റ്റാറ്റിക്‌സ് ഓഫീസ് അടുത്തയാഴ്ച്ച പുറത്തുവിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. 

അതേസമയം 2018-2019 സാമ്പത്തിക വര്‍ഷം  ഇന്ത്യയുടെ ആകെ ജിഡിപി വളര്‍ച്ചാ നിരക്ക്  6.8 ശതമാനമാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഒന്നര വര്‍ഷത്തിനിടെ ഇതാദ്യമായാണ് ചൈന ഇന്ത്യയെ ജിഡിപി നിരക്കില്‍ മറികടക്കുന്നത്. കാര്‍ഷിക, നിര്‍മ്മാണ മേഖലയിലെ ഇടിവാണ് ജിഡിപി നിരിക്കിനെ ബാധിക്കുന്നതിന് കാരണമായതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. അതേസമയം  2013-2014 കാലയളവില്‍  6.4 ശതമാനമാണ് ഇന്ത്യയുടെ ജിഡിപി നിരക്കിലെ വളര്‍ച്ച പ്രകടമായത്.

Author

Related Articles