News

രാഷ്ട്രീയ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് പ്രചരണ ചിലവിടല്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഗുണം ചെയ്യില്ലെന്ന് റിപ്പോര്‍ട്ട്; ജിഡിപി നിരക്ക് വീണ്ടും കുറയുമോ?

ലോക്‌സഭാ തിരഞ്ഞെടുപ്പ് ചിലവിടല്‍ സാമ്പത്തിക വളര്‍ച്ച കൈവരിക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ രാജ്യത്തെ പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളെല്ലാം കോടികളാണ് ചിലവാക്കാന്‍ പോകുന്നത്. രാഷ്ട്രീയ പ്രചരണങ്ങള്‍ക്ക് വേണ്ടി കോടികള്‍ ചിലവാക്കിയാലും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മന്ദഗതിയില്‍ തന്നെ നീങ്ങുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം. ഇതുമായി ബന്ധപ്പെട്ട് ദേശീയ മാധ്യമമായ ഇക്കണോമിക് ടൈംസ് അവലോകനവും നടത്തിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഘട്ടത്തിലും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ ഇടിവുണ്ടാകുമെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ സൂചന നല്‍കുന്നത്. 

2018ലെ അവസാനത്തെ ത്രൈമാസ വളര്‍ച്ച(ഒക്ടോബര്‍-ഡിസംബര്‍) 6.6 ശതമാനം മാത്രമാണ് വളര്‍ച്ച നേടാനായത്. സര്‍ക്കാര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ കുറവാണ് ഉണ്ടായിട്ടുള്ളത്. സാമ്പത്തിക വളര്‍ച്ച മന്ദഗതിയില്‍ നീങ്ങുന്നത് ഗൗരവമായി നിരീക്ഷിക്കേണ്ട ഒന്നാണ്. പ്രതീക്ഷിച്ച പോലെ വളര്‍ച്ച കൈവരിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്നും നിലവിലെ സാഹചര്യത്തില്‍ വിലയിരുത്തുകയും വേണം.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ മധ്യവര്‍ഗ വിഭാഗത്തിനും, കര്‍ഷകര്‍ക്കും കൂടുതല്‍ പ്രഖ്യാപനങ്ങളാണ് നടത്തിയിട്ടുള്ളത്. ജനപ്രിയ പ്രഖ്യാപന ബജറ്റില്‍ 25-27 ബില്യണ്‍ ഡോളറാണ് നീക്കിവെച്ചിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗം തുകയും സംസ്ഥാന തലത്തിലാണ് നടപ്പിലാക്കുന്നത്. ഒപ്പം നികുതി വെട്ടിക്കുറച്ചതും, മധ്യവര്‍ഗത്തിന് കൂടുതല്‍ പരിഗണന നല്‍കിയത് അധികാര ലക്ഷ്യമിട്ടാണെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നുണ്ട്. 

രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഭീമമായ തുകയാണ് നീക്കിവെച്ചിട്ടുള്ളത്. 500 ബില്യണ്‍ ഡോളറാണ് അടുത്ത മാസം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ നീക്കിവെച്ചിരിക്കുന്നത് സിഎംഎസ് നടത്തിയ പഠന റിപ്പോര്‍ട്ടിലൂടെ ഇത് വ്യക്തമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. രാഷ്ട്രീയ സാഹചര്യം മൂലം അടിസ്ഥാന സൗകര്യ വികസനത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ  പതിപ്പിക്കാത്തത് മൂലം സാമ്പത്തിക മേഖലയ്ക്ക് വലിയ തിരിച്ചടിയാകും. ഒപ്പം തിരഞ്ഞെടുപ്പില്‍ അധികാരം ആരാണ് നിലനിര്‍ത്തുകയെന്ന ആശയകുഴപ്പവും രാജ്യത്ത്  നിലനില്‍ക്കുന്നുണ്ട്. ആഗോള തലത്തില്‍ രൂപപ്പെട്ട് വരുന്ന രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധിയും ഇന്ത്യയെ ബാധിക്കുമെന്ന് സാമ്പകത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വ്യാപാര വളര്‍ച്ചയില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. രാഷ്ട്രീയപാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് പ്രചരണ ചെലവിടല്‍ നേട്ടമുണ്ടാകില്ലെന്ന വ്യക്തമായ മുന്നറിയിപ്പാണ് സാമ്പത്തിക മേഖലയിലുള്ളവര്‍ നല്‍കുന്നത്.

 

Author

Related Articles