ലോക്ക്ഡൗണ്‍ ക്ഷീണം മാറാതെ ഇന്ത്യ; ജൂലായില്‍ വ്യവസായിക ഉത്പാദന സൂചിക 10.4 ശതമാനം ഇടിഞ്ഞു
ലോക്ക്ഡൗണ്‍ വരുത്തിയ ക്ഷീണത്തില്‍ നിന്നും ഇന്ത്യ മുക്തമായിട്ടില്ല. ജൂലായില്‍ രാജ്യത്തെ വ്യവസായിക ഉത്പാദന സൂചിക 10.4 ശതമാനമാണ് ഇടിഞ്ഞത് (വര്‍ഷാവര്‍ഷമുള്ള വളര്‍ച്ച അടിസ്ഥാനപ്പെടുത്തി). നിര്‍മ്മാണ, ഖനന, വിദ്യുച്ഛക്തി മേഖലകളില്‍ ഉത്പാദനം കുറഞ്ഞത് തളര്‍ച്ചയുടെ ആഘാതം കൂട്ടുന്നു. കഴിഞ്ഞവര്‍ഷം ഇതേകാലയവളവില് വ്യവസായിക ഉത്പാദന സൂചിക 4.9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു.
വെള്ളിയാഴ്ച്ച കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയമാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. നടപ്പു സാമ്പത്തികവര്‍ഷം ആദ്യപാദം (ഏപ്രില്‍ - ജൂലായ്) വ്യാവസായിക മേഖല 29.2 ശതമാനം നെഗറ്റീവ് വളര്‍ച്ച കുറിച്ചു. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 3.5 ശതമാനമായിരുന്നു വ്യാവസായിക മേഖലയുടെ വളര്‍ച്ച.
ഇത്തവണ കൊവിഡ് ഭീതിയും രാജ്യവ്യാപകമായ ലോക്ക്ഡൗണും കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. നിര്‍മ്മാണ മേഖലയില്‍ മാത്രം 11.1 ശതമാനം ഇടിവാണ് ഇന്ത്യ നേരിടുന്നത്. ഖനന മേഖലയിലെ ഇടിവ് 13 ശതമാനത്തില്‍ വന്നുനില്ക്കുന്നു. വിദ്യുച്ഛക്തി മേഖലയില്‍ 2.5 ശതമാനമാണ് ഇടിവ് സംഭവിച്ചതും, സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം ആദ്യപാദം 4.8 ശതമാനമായിരുന്നു നിര്‍മ്മാണ മേഖലയുടെ വളര്‍ച്ച. ഖനന, വിദ്യുച്ഛക്തി മേഖലകള്‍ യഥാക്രമം 4.9 ശതമാനവും 5.2 ശതമാനവും വളര്‍ച്ചാ നിരക്ക് കുറിക്കുകയുണ്ടായി.
കൊവിഡ് വ്യാപനം തടയാന്‍ മാര്‍ച്ച് അവസാന വാരമാണ് ഇന്ത്യ ലോക്ക്ഡൗണ്‍ നടപടികളിലേക്ക് കടന്നത്. ഇതോടെ രാജ്യത്തെ വ്യാവസായിക മേഖല നിശ്ചലമായി. എന്തായാലും ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ നീങ്ങി. വ്യാവസായിക മേഖല പതിയെ ഉണരുകയാണ്. ഏപ്രില്‍ (54.0), മെയ് (89.5), ജൂണ്‍ (108.9) മാസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വ്യാവസായിക ഉത്പാദന സൂചിക ജൂലായില്‍ (118.1) മെച്ചപ്പെട്ടെന്നുവേണം പറയാന്‍.
നേരത്തെ, സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട ജിഡിപി കണക്കുകളിലും ഇന്ത്യയുടെ വീഴ്ച്ച വെളിവായിരുന്നു. നടപ്പു വര്‍ഷം ആദ്യപാദം 23.9 ശതമാനം തകര്‍ച്ചയാണ് രാജ്യം നേരിടുന്നത്. കൊവിഡ് ഭീതിയും ലോക്ക്ഡൗണുംതന്നെ ഇവിടെയും വില്ലന്മാര്. മൊത്തം മൂല്യവര്‍ധിത വളര്‍ച്ച (ജിവിഎ) 22.8 ശതമാനം ഇടിഞ്ഞു. ഉത്പാദനം 39.3 ശതമാനവും കുറഞ്ഞു. ഖനന മേഖലയില്‍ 23.3 ശതമാനം ഇടിവാണ് രാജ്യം കണ്ടത്. മൊത്ത സ്ഥിരമൂലധന രൂപീകരണം (ജിഎഫ്സിഎഫ്) 52.9 ശതമാനം പരിമിതപ്പെട്ടെന്ന് കേന്ദ്ര റിപ്പോര്‍ട്ട് പറയുന്നു. വൈദ്യുത വ്യവസായം 7 ശതമാനവും കെട്ടിട്ട നിര്‍മ്മാണ വ്യവസായം 50.3 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഇതേസമയം, ഏപ്രില്‍ - ജൂണ്‍ കാലയളവില്‍ കൃഷിയുമായി ബന്ധപ്പെട്ട മേഖലകള്‍ 3.4 ശതമാനം വളര്‍ച്ച കുറിച്ചത് അല്‍പ്പമെങ്കിലും ആശ്വാസമേകുന്നുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍