News

രാജ്യത്തെ വ്യവസായ ഉല്‍പ്പാദന സൂചികയില്‍ മുന്നേറ്റം; 116 പോയിന്റിലേക്ക് ഉയര്‍ന്നു

ന്യൂഡല്‍ഹി: രാജ്യത്തെ വ്യവസായ ഉല്‍പ്പാദന സൂചിക (ഐഐപി) 2020 മെയ് മാസത്തെക്കാള്‍ 29.3 ശതമാനം ഉയര്‍ന്നു. 2020 മെയ് മാസത്തില്‍ 90.2 പോയിന്റായിരുന്ന സൂചിക ഇക്കുറി നൂറ് കടന്ന് 116.6 പോയിന്റിലേക്ക് ഉയര്‍ന്നു. എന്നാല്‍, ഇത് 2019 ലെ നിലവാരത്തെക്കാള്‍ താഴെയാണ്. 2019 മെയ് മാസത്തില്‍ സൂചിക 135.4 പോയിന്റ് ആയിരുന്നു.

പോയ വര്‍ഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് മിക്ക വ്യവസായിക ഉല്‍പ്പാദന രം?ഗത്തും വളര്‍ച്ചയുണ്ടായി. ഫാക്ടറി ഉല്‍പ്പാദന മേഖലയില്‍ 34.5 ശതമാനം വളര്‍ച്ചയുണ്ടായപ്പോള്‍ ഖനന രം?ഗത്ത് 23.3 ശതമാനവും വൈദ്യുതോല്‍പ്പാദനത്തില്‍ 7.5 ശതമാനവും വളര്‍ച്ചയുണ്ടായി.

Author

Related Articles