News

ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം 18 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്കെത്തും: റോയിട്ടേഴ്സ് പോള്‍

ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം ഏപ്രിലില്‍ 18 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്കെത്തുമെന്ന് റോയിട്ടേഴ്സ് പോള്‍. ഇന്ധന വിലയും ഭക്ഷ്യവസ്തുക്കളുടെ വിലയും വര്‍ധിക്കുകയും തുടര്‍ച്ചയായി നാലാം മാസവും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ടോളറന്‍സ് പരിധിക്ക് മുകളില്‍ തുടരുകയും ചെയ്തതാണ് ഇതിന് കാരണമെന്ന് റോയിട്ടേഴ്സ് പോള്‍ കണ്ടെത്തി.

മാര്‍ച്ചില്‍ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ വരെ ഇന്ധനവില വര്‍ധിപ്പിക്കാന്‍ കാത്തിരിക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനത്തെ തുടര്‍ന്നാണ് കുതിപ്പ് ഏറെക്കാലമായി പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി അവസാനത്തില്‍ റഷ്യ യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് ആഗോളതലത്തില്‍ ഊര്‍ജ വില കുതിച്ചുയര്‍ന്നു.

ഉപഭോക്തൃ വില സൂചികയുടെ (സിപിഐ) പകുതിയോളം വരുന്ന ഭക്ഷ്യ പണപ്പെരുപ്പം മാര്‍ച്ചില്‍ ഒന്നിലധികം മാസങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ആഗോളതലത്തില്‍ പച്ചക്കറി, പാചക എണ്ണ വിലകള്‍ ഉയര്‍ന്നതിനാല്‍ ഇനിയും ഉയര്‍ന്ന നിലയില്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഘടകങ്ങള്‍ ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയിലെ പണപ്പെരുപ്പം മാര്‍ച്ചിലെ 6.95 ശതമാനത്തില്‍ നിന്ന് ഏപ്രിലില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 7.5 ശതമാനമായി ഉയര്‍ത്തിയേക്കാമെന്ന് മെയ് 5-9 തീയതികളില്‍ 45 സാമ്പത്തിക വിദഗ്ധര്‍ പങ്കെടുത്ത റോയിട്ടേഴ്സ് പോള്‍ പറയുന്നു.

അത് 2020 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്കും ആര്‍ബിഐയുടെ ഉയര്‍ന്ന പരിധിയായ 6 ശതമാനത്തിന് മുകളിലുമായിരിക്കും. ഇന്ത്യയുടെ ഏറ്റവും വലിയ ഇറക്കുമതിയായ എണ്ണയുടെ പ്രാദേശിക വിലയും ഈ വര്‍ഷം രൂപയുടെ ഏകദേശം 4 ശതമാനം ഇടിവും സമ്പദ് വ്യവസ്ഥയ്ക്ക് മേല്‍ വലിയ സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്. തിങ്കളാഴ്ച കറന്‍സി റെക്കോര്‍ഡ് താഴ്ച്ചയിലേക്കും എത്തിയിരുന്നു. ഉയര്‍ന്ന വില വീക്ഷണം ആര്‍ബിഐയെ 2018 ന് ശേഷം ആദ്യമായി റിപ്പോ നിരക്ക് ഉയര്‍ത്താന്‍ പ്രേരിപ്പിച്ചു. കഴിഞ്ഞയാഴ്ച നടന്ന അപ്രതീക്ഷിത മീറ്റിംഗില്‍ ഇത് 40 ബേസിസ് പോയിന്റ് ഉയര്‍ത്തി 4.40% ആക്കി. അതേ ദിവസം തന്നെ യുഎസ് ഫെഡറല്‍ റിസര്‍വ് 50 ബേസിസ് പോയിന്റ് നിരക്ക് ഉയര്‍ത്തിയിരുന്നു.

Author

Related Articles