News

ഇന്ത്യയുടെ സ്വര്‍ണ ആവശ്യകതയില്‍ കുറവ്; സ്വര്‍ണ ഇറക്കുമതി ജനുവരിയില്‍ 48 ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്ന് കണക്കുകള്‍; ജനുവരിയിലെ സ്വര്‍ണ ഇറക്കുമതിയുടെ മൂല്യം 1.58 ബില്യണ്‍ ഡോളറായി ചുരുങ്ങി

ന്യൂഡല്‍ഹി:രാജ്യത്തെ സ്വര്‍ണ ആവശ്യകതയും സ്വര്‍ണ ഇറക്കുമതിയും കുറയുന്നതായി കണക്കുകള്‍.  ജനുവരിയില്‍ മാത്രം ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതിയില്‍ 48 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. സ്വര്‍ണ ഇറക്കുമതിയില്‍ നാല് മാസത്തിനിടെ രേപ്പെടുത്തിയ വലിയ ഇടിവാണ് ജനുവരിയില്‍ ഉണ്ടായിട്ടുള്ളത്.  

2020 ജനുവരിയില്‍ സ്വര്‍ണ ഇറക്കുമതി 36.26 ടണ്ണായി ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  കഴിഞ്ഞവര്‍ഷം ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതിയില്‍ രേഖപ്പെടുത്തിയത്  69.51 ടണ്ണായിരുന്നു.  2020 ല്‍ ഇന്ത്യ ആകെ ഇറക്കുമതി ചെയ്ത സ്വര്‍ണത്തിന്റെ മൂല്യം  എന്ന് പറയുന്നത് 1.58 ബില്യണ്‍ ഡോളറായിരുന്നു. എന്നാല്‍ 2020 ജനുവരിയില്‍  ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതിയുടെ  മൂല്യം 2.31 ബില്യണ്‍  ഡോളറായിരുന്നു.  എന്നാല്‍ സ്വര്‍ണ ഇറക്കുമതിയില്‍ പ്രധാനമായും ഇടിവ് രേഖപ്പെടുത്താന്‍ ആഗോള തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ  പ്രതിസന്ധിയും സ്വര്‍ണ വിലിയലുണ്ടായ ചാഞ്ചാട്ടവുമാണ്.  

അതേസമയം ഒക്ടോബര്‍  മുതല്‍ ഡിസംബര്‍ വരെയുള്ള സ്വര്‍ണ ഇറക്കുമതിയില്‍ നാല് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. രാജ്യത്ത് സ്വര്‍ണ വില കുതിച്ചുയര്‍ന്നതും, ആഗോള വിപണി രംഗത്തെ ചില അസ്വാരസ്യങ്ങളുമാണ് ഇപ്പോള്‍ ഉണ്ടാകാന്‍ കാരണമായിട്ടുള്ളത്. എന്നാല്‍ രാജ്യം പ്രതിവര്‍സം 800-900 ടണ്‍ സ്വര്‍ണം ഇറക്കുമതി ചയ്യുന്നുണ്ടെന്നാണ് കണക്കുകള്‍  പ്രകാരം ചൂണ്ടിക്കാട്ടുന്നത്.  

എന്നാല്‍ സ്വര്‍ണ ഇറക്കുമതിയുടെ അടിസ്ഥാനത്തില്‍ ചില കാര്യങ്ങള്‍ തുറന്നുപറയുകയാണ് ജ്വല്ലറി മേഖലകളിലാണ് സ്വര്‍ണ വ്യാപാരം കൂടുതലായും നടക്കുന്നത്.  മാത്രമല്ല,  ജ്വല്ലറി മേഖലയില്‍ മാത്രം ആകെ സ്വര്‍ണ ഇറക്കുമതിയില്‍  രേഖപ്പെടുത്തിയിട്ടുള്ളത് 12.5 ശതമാനത്തോളമാണെന്നാണ് കണക്കുകള്‍ പ്രകാരം ചൂണ്ടിക്കാട്ടിയിട്ടുള്ളത്.  എ്ന്നാല്‍ ഉയര്‍ന്ന തീരുവ മൂലം രാജ്യത്തെ സ്വര്‍ണ വ്യാപാരത്തില്‍ വലിയ പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വരുന്നുണ്ടെന്നാണ് വിലയിരുത്തല്‍.   

ഉയര്‍ന്ന തീരുവ കേന്ദ്രസര്‍ക്കാര്‍ ഈടാക്കിയതോടെ വിവിധ സ്വര്‍ണ കമ്പനികള്‍ അയല്‍ രാജ്യങ്ങളിലേക്ക് തങ്ങളുടെ ഉത്പ്പാദന കേന്ദ്രങ്ങള്‍ മാറ്റി സ്ഥാപിക്കാന്‍ നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരം.  അതേസമയം ഇറക്കുമതി തീരുവ നാല് ശതമാത്തോളം കുറവ് വരുത്തണമെന്നാണ് ജെംപ് ആന്‍ഡ് ജ്വല്ലറി എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുള്ളത്.  അതേസമയം ജെംസ് ആന്‍്ഡ് ജ്വല്ലറി എക്സ്പോര്‍ട്ടിന്റെ കണക്കുകള്‍ പ്രകാരം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍  ജ്വല്ലറികളുടെ സ്വര്‍ണ കയറ്റുമതി 6.4 ശതമാനത്തോളം വര്‍ധനവ് രേഖപ്പെടുത്തി 27.9 ബില്യണ്‍ ഡോളറിലേക്കെത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.

Author

Related Articles