News

ഇന്ത്യയിലെ ഏറ്റവും വലിയ മലിനജല ശുദ്ധീകരണ പ്ലാന്റ് ഓഖ്‌ലയില്‍; ഡിജെബി

ഇന്ത്യയിലെ ഏറ്റവും വലിയ മലിനജല ശുദ്ധീകരണ പ്ലാന്റ് ഓഖ്‌ലയില്‍ വരാന്‍ പോകുന്നു. പുതിയൊരു മലിനജല ശുദ്ധീകരണ പ്ലാന്റിനായി ബുധനാഴ്ചയാണ് ഡിജെബി അംഗീകാരം നല്‍കിയതായി അറിയിച്ചത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പ്ലാന്റായിരിക്കും ഒഖ്‌ലയില്‍ വരുന്നത്. പ്രതിദിനം 124 മില്യണ്‍ ഗാലണ്‍ മലിനമായ വെള്ളം ശുദ്ധീകരിച്ചെടുക്കാന്‍ പ്ലാന്റിന് ശേഷിയുണ്ട്. മൂന്ന് വര്‍ഷം കൊണ്ട് 1,161 കോടി രൂപ മുടക്കുമെന്ന്  ഡിജെബി വൈസ് ചെയര്‍മാന്‍ ദിനേഷ് മൊഹാനിയ പറഞ്ഞു. 

ഇന്ത്യയിലെ ഏറ്റവും വലിയ ട്രീറ്റ്‌മെന്റ് പ്ലാന്റും കൂടാതെ ലോകത്തെ തന്നെ വലിയ പ്ലാന്റുകളില്‍ ഒന്നു കൂടിയായിരിക്കും ഇതെന്ന്  ഡിജെബി ഒരു പ്രസ്താവനയില്‍ പറഞ്ഞു. യമുന ആക്ഷന്‍ പ്ലാന്‍ - തേര്‍ഡ് സ്‌കീം പ്രകാരം പുതിയ എസ്.റ്റി.പി. സ്ഥാപിക്കും. യമുനയിലേക്ക് നേരിട്ട് ഒഴുകുന്ന മലിനജലത്തെ പ്ലാന്റ് നേരിട്ട് കൈകാര്യം ചെയ്യും. നദി വൃത്തിയാക്കുന്നതിനുള്ള ഒരു നല്ല നീക്കമാണിത്. 

എസ്.റ്റി.പി. 41,200 കിലോഗ്രാം നീക്കം ചെയ്യും. യമുനയില്‍ പ്രതിദിനം മലിനീകരണ ലോഡ് 61,600 കി.ഗ്രാം ഭാരമുണ്ട്. ചാന്ദ്‌നി ചൗക്, കശ്മീരി ഗേറ്റ്, ദര്യഗജ്ജ് ,ലോധി കോളനി, നിസാമുദ്ദീന്‍, ഓഖ്‌ല, ബദര്‍പുര്‍, കല്‍കാജി, മാളവ്യ നഗര്‍, കത്വരിയ സാറായ്, ലജ്പത് നഗര്‍, ഗ്രേറ്റര്‍ കൈലാഷ്, സൗത്ത് ഡല്‍ഹി -മുനീര്‍കയില്‍ നിന്നും ബദര്‍പുര്‍ മുതല്‍ 40 ലക്ഷം റസിഡന്റ്‌സ് ഏരിയകള്‍ ഇതില്‍പ്പെടും. 

 മറ്റൊരു 106 എംജിഡി വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്‌ളാന്റ്  ചന്ദ്രാവാലില്‍ നിര്‍മ്മിക്കും. ഇത് നഗരത്തിലെ കുടിവെള്ളത്തിന്റെ ആവശ്യം നിറവേറ്റാന്‍ സഹായിക്കും. ദിവസേന 106 മില്യണ്‍ ഗാലന്‍ (എംജിഡി) കൈകാര്യം ചെയ്യാന്‍ കഴിയുന്ന ചണ്ഡവല്‍ ഫേസ് 2 സ്ഥാപിക്കാന്‍ ഡിജെബി അംഗീകാരം നല്‍കിയിട്ടുണ്ട്. നിലവില്‍ 900 മെഗാവാട്ട് കുടിവെള്ള വിതരണം നടക്കുന്നുണ്ട്, അതിനാല്‍ പ്ലാന്റ് 11 ശതമാനത്തില്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കും.

 

Author

Related Articles