News

മാര്‍ച്ച് മാസത്തിലെ മാനുഫാക്ചറിംഗ് മേഖല ഏറ്റവും വലിയ തളര്‍ച്ചയില്‍; കോവിഡ്-19 ഭീതി തന്നെ കാരണം

മുംബൈ: കൊറോണ ഭീതി ശക്തമായതിനെ തുടര്‍ന്ന് രാജ്യത്തെ മാനുഫാക്ചറിംഗ് മേഖല ഏറ്റവും താഴ്ന്ന നിലവാരത്തില്‍. നാലുമാസത്തെ കുറഞ്ഞ വളര്‍ച്ചയാണ് മാനുഫാക്ചറിംഗ് മേഖലയില്‍ രേഖപ്പെടുത്തിയത്.  അന്താരാഷ്ട്ര വിപണിയില്‍നിന്നുള്ള ആവശ്യം നിലയ്ക്കുകയും ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തതാണ് കാരണം.

ഐ.എച്ച്.എസ്. മാര്‍ക്കറ്റ് ഇന്ത്യയുടെ മാനുഫാക്ചറിങ് പി.എം.ഐ. സൂചിക  ഫെബ്രുവരിയിലെ 54.5 പോയന്റില്‍നിന്ന് മാര്‍ച്ചില്‍ 51.8 പോയന്റ് ആയാണ് കുറഞ്ഞത്. 2019 നവംബറിനുശേഷം ഇത് മെച്ചപ്പെട്ടുവരികയായിരുന്നു. തുടര്‍ച്ചയായ 32 -ാം മാസമാണ് മാനുഫാക്ചറിങ് പി.എം.ഐ. 50 പോയന്റിനു മുകളില്‍ നിലനില്‍ക്കുന്നത്. 50 പോയന്റിനു മുകളിലായാല്‍ ഉത്പാദനവളര്‍ച്ചയും അതിനുതാഴെയായാല്‍ മാന്ദ്യവുമാണെന്നാണ് കണക്കാക്കുക.എന്നാല്‍ ജനുവരി മാസത്തില്‍ മാനുഫാച്ചറിംഗ് മേഖലയിലെ വളര്‍ച്ച എട്ട് വര്‍ഷത്തിനിടെ ഉയര്‍ന്ന നിരക്കിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ട്.  ഉത്പ്പാദന മേഖലയില്‍  വളര്‍ച്ച കൈവരിക്കാന്‍ ഇതിലൂടെ സാധ്യമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, രാജ്യത്തെ നിര്‍മ്മാണ മേഖലയില്‍ കൂടുതല്‍ വളര്‍ച്ച ഉണ്ടാകുന്ന ലക്ഷണണങ്ങളാണ് ഇതിലൂടെ ഉണ്ടായിട്ടുള്ളത്.  

ഐച്ച്എസ് മാര്‍ക്കറ്റ് സൂചികയായ പിഎംഐയില്‍ ജനുവരിയിലെ മാനുാഫ്ക്ചറിംഗ് മേഖലയിലെ വളര്‍ച്ച 55.3 ലേക്കെത്തി. എട്ട് വര്‍ഷത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ വളര്‍ച്ചയാണിത്. അതേസമയം ഡിസംബറിലെ മാനുഫാക്ചറിംഗ് മേഖലയിലെ വളര്‍ച്ചയില്‍ പിഎംഐ സൂചികയില്‍ രേഖപ്പെടുത്തിയത് 52.7 ആണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മാനുഫാക്ചറിംഗ് മേഖല പിഎംഐ സൂചിക 50 ന് മുകളിലേക്കാണ് എത്തുന്നതെങ്കില്‍  മാനഫാക്ചറിംഗ് മേഖല വളര്‍ച്ചയിലാണെന്നും, 50  താഴേക്കാണ് സൂചിപ്പിക്കുന്നതെങ്കില്‍ മാനുഫാക്ചറിംഗ് മേഖല തളര്‍ച്ചയിലേക്കാണെന്നാണ് വിലയിരുത്തല്‍.  

തൊഴില്‍ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിലും, മാനുഫാക്ചറിംഗ് മേഖല ഉയര്‍ന്ന നിലവാരത്തിലെത്തിയെന്നാണ് റിപ്പോര്‍ട്ട്.  പുതിയ ഉത്പ്പന്നങ്ങളുടെ കടന്നുവരവും ആവശ്യകതയിലുള്ള വര്‍ധനവും ഈ മേഖലയിലെ വളര്‍ച്ചയില്‍ പുരോഗതി കൈവരിച്ചിട്ടുണ്ട്. അതേസമയം മാനുഫാക്ചറിംഗ് മേഖലയിലെ പുതിയ ഉണര്‍വ് വളര്‍ച്ചയ്ക്ക് കൂടുതല്‍ ശക്തി പ്രാപിക്കുമെന്നാണ് വിലയിരുത്തല്‍. 

അതേസമയം രാജ്യത്തെ വളര്‍ച്ചാ നിരക്ക് കുറഞ്ഞത് പുതിയ മാനുഫാക്ചറിംഗ് മേഖലയിലെ മോശം പ്രകനം മൂലമാണെന്നാണ് വിലയിരുത്തല്‍. നടപ്പുവര്‍ഷത്തെ രണ്ടാം പാദത്തില്‍ വളര്‍ച്ചാ നിരക്ക് 4.5 ശതമാനത്തിലേക്ക് ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തില്‍ രാജ്യത്തെ മാനുഫാക്ചറിംഗ് മേഖല തളര്‍ച്ചയിലേക്കെത്തിയിരുന്നു. കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ഇത് മൂലം തളര്‍ച്ചയിലായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.  കണ്‍സ്ട്രക്ഷന്‍ മേഖലയിലെ ആകെ വളര്‍ച്ച ഒരുശതമാനം മാത്രമാണ് സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തില്‍ രേഖപ്പെടുത്തിയത്.  മുന്‍വര്‍ഷം ഇതേ കാലയളവില്‍ മാനുഫാക്ചറിംഗ് മേഖലയിലെ ആകെ വളര്‍ച്ച 6.9 ശതമാനം മാത്രമായിരുന്നു.

Author

Related Articles