News

മാനുഫാക്ചറിംഗ് മേഖല വളര്‍ച്ചയിലെത്തിയതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: മാനുഫാക്ചറിംഗ് മേഖലയിലെ വളര്‍ച്ചയുമായി ബന്ധപ്പെട്ട്  ഐഎച്ച്എസ് ഇപ്പോള്‍ പുതിയ വെളുപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. രാജ്യത്തിന്റെ മാനുഫാക്ചറിംഗ് മേഖല കഴിഞ്ഞ മാസം മെച്ചപ്പെട്ടപ്പെന്നാണ് ഐഎച്ച്എസ് പറഞ്ഞിരിക്കുന്നത്. നിക്കെയ് ഇന്ത്യ മാനുഫാക്ചറിംഗ് പര്‍ച്ചേസിങ് മാനേജേര്‍സ് സൂചിക മെയ് മാസത്തില്‍ 52.7 ശതമാനമായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ സൂചിപ്പിക്കുന്നത്. 

അതേസമയം ഏപ്രില്‍ മാസത്തില്‍ 51.8 ശതമാനമായിരുന്നു സൂചികയില്‍ മാനുഫാക്ചറിംഗ് വളര്‍ച്ച രേഖപ്പെടുത്തിയത്. സൂചിക 50 പോയിന്റ് മുകളിലേക്ക് ഉയര്‍ന്നാല്‍ മാനുഫാക്ചറിംഗ് മേഖല വളര്‍ച്ച പ്രാപിച്ചുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. വ്യാവസായിക ഉത്പാദനത്തില്‍ വളര്‍ച്ച രേഖപ്പെടുത്താന്‍ കാരണം ഉത്പാദനം വര്‍ധിച്ചതുകൊണ്ടാണെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നത്.

മാനുഫാക്ചറിംഗ് വളര്‍ച്ച കൂടുതല്‍ നേട്ടത്തിലെത്തിയതോടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടുവെന്നും റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നു. പിഎംഐ സൂചിക 50 മുകളിലേക്കെത്തിയതോടെ മാനുഫാക്ചറിംഗ് രംഗം വളര്‍ച്ചാ മുരടിപ്പിനെ അതിജീവിച്ചുവെന്നാണ് സാമ്പത്തിക വിഗദഗ്ധര്‍ ഇപ്പോള്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. അതേസമയം മാനുഫാക്ചറിംഗ് മേഖലയിലേക്കുള്ള ഉപഭോക്തൃ ആവശ്യകത വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നുണ്ട്. മാനുഫാക്ചറിംഗ് മേഖലയിലെ വളര്‍ച്ച പിഎംഐ സൂചികയില്‍ 50 നു മുകളിലേക്ക് ഉയരുമെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.

 

Author

Related Articles