News

കയറ്റുമതിയില്‍ കുതിപ്പ്; മെയ് മാസത്തില്‍ 67.39 ശതമാനം വര്‍ധന

ന്യൂഡല്‍ഹി: രാജ്യത്ത് നിന്നുള്ള കയറ്റുമതിയില്‍ മെയ് മാസത്തില്‍ 67.39 ശതമാനം വര്‍ധന. 32.21 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കയറ്റുമതിയാണ് നടന്നത്. ഇതില്‍ അധികവും എഞ്ചിനീയറിങ്, മരുന്ന്, പെട്രോളിയം, രാസവസ്തുക്കള്‍ എന്നീ മേഖലകളിലാണെന്നും സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക് പറയുന്നു. കഴിഞ്ഞ വര്‍ഷം ഇതേ മാസം ആകെ 19.24 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് നടന്നത്. 29.85 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയായിരുന്നു 2019 മെയ് മാസത്തില്‍ നടന്നത്.

അതേസമയം ഇറക്കുമതിയിലും വര്‍ധനവുണ്ടായിട്ടുണ്ട്. മെയ് മാസത്തില്‍ 68.54 ശതമാനമാണ് വളര്‍ച്ച. 38.53 ബില്യണ്‍ ഡോളറാണ് മൂല്യം. 2020 മെയ് മാസത്തില്‍ 22.86 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയാണ് നടന്നത്. 2019 ല്‍ ഇത് 46.68 ബില്യണ്‍ ഡോളറായിരുന്നു. ഇതോടെ മെയ് മാസത്തിലെ വ്യാപാര കമ്മി 6.32 ബില്യണ്‍ ഡോളറിന്റേതായി. 2020 മെയ് മാസത്തിലെ വ്യാപാര കമ്മി 3.62 ബില്യണ്‍ ഡോളറായിരുന്നു. 74.69 ശതമാനമാണ് വര്‍ധന. 2020 മെയ് മാസത്തില്‍ 3.57 ബില്യണ്‍ ഡോളറിന്റെ ഇന്ധനമാണ് ഇറക്കുമതി ചെയ്തത്. 2019 ല്‍ ഇത് 12.59 ബില്യണ്‍ ഡോളറിന്റേതായിരുന്നു. ഇക്കുറിയത് 9.45 ബില്യണ്‍ ഡോളറിന്റേതാണ്.

Author

Related Articles