ഇറാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി 57 ശതമാനം കുറഞ്ഞു
ന്യൂഡല്‍ഹി: ഇറാന് എണ്ണ ഇറക്കുമതിക്ക് നേരെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം മൂലം ഇറാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി ഏപ്രില്‍ മാസത്തില്‍ 57 ശതമാനം കുറഞ്ഞെന്ന് റിപ്പോര്‍ട്ട്. റൂയിറ്റേഴ്സാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവിട്ടത്. ഇറാന് ഇറക്കുമതി 57 ശതമാനം കുറഞ്ഞതോടെ ഇന്ത്യയുടെയും, ചൈനയുടയെും എണ്ണ സംഭരണ ശേഷിയില്‍ വന്‍ ഇടിവുണ്ടായി. ഇറാനില്‍ നിന്ന് ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി കുറഞ്ഞാല്‍ ഇന്ത്യയില്‍ എണ്ണ വില വര്‍ധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഇന്ത്യയിലേക്കും, ചൈനയിലേക്കും ഇറാന് പ്രതിദിനം 277,600 ബാരല്‍ എണ്ണയാണ് കയറ്റി അയച്ചതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ അമേരിക്ക സമയം നീട്ടുക്കൊടുത്ത കാലയളവില്‍ 300,000 ബാരല്‍ എണ്ണയാണ് ഇന്ത്യ പ്രതിദിനം ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്തത്. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ പുറത്തുവിട്ട കണക്കുകളാണിത്. എന്നാല്‍ അമേരിക്ക ഇറാന്റെ എണ്ണ ഇറക്കുമതിക്ക് നേരെ ഏര്‍പ്പെടുത്തിയ ഉപരോധം മൂലം 57 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ചൈനയിലേക്കും ഇന്ത്യയിലേക്കുമുള്ള എണ്ണ ഇറക്കുമതി വന്‍ ഇടിവ് വന്നാല്‍ ഇറാന്റെ സാമ്പത്തിക പുരോഗതിക്ക് തളര്‍ച്ചയുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം ഇറാന് എണ്ണ ഇറക്കുമതി പൂജ്യത്തിലേക്ക് എത്തിക്കുമെന്നാണ് അമേരിക്ക പറഞ്ഞിരിക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍