News

ജിവനക്കാരെ പിരിച്ചുവിടുമെന്ന വാര്‍ത്തകള്‍ക്കിടയിലും ഓയോ ഹോട്ടല്‍ ശൃംഖല വിപുലീകരിക്കും; യുഎഇയില്‍ തങ്ങളുടെ ഹോട്ടല്‍ ശൃംഖല വികസിപ്പിച്ചേക്കും

പ്രമുഖ ഹോട്ടല്‍ ആന്‍ഡ് ഹോം ശൃംഖലയായ ഓയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസ് ആഗോള തലത്തില്‍ കൂടുതല്‍ ബിസിനസ് പ്രവര്‍ത്തനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നീക്കം നടത്തിയേക്കും.  തങ്ങളുടെ ബിസനിസ് ശൃംഖല വികസിപ്പിക്കാനായി ഓയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസ് യുഎഇയില്‍ 310 ഹോട്ടലുകളില്‍ കൂടി പുതിയ വികസിപ്പിക്കല്‍ നടപടികളിലേക്ക് നീങ്ങും.  യുഎയില്‍ നിലവില്‍  80 ല്‍ പരം ഹോട്ടലുകളിലെ സാന്നിധ്യമുള്ളവരാണ് ഓയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസ്.  

 ആഗോളതലത്തില്‍ കൂടുതല്‍ ബിസിനസ് പ്രവര്‍ത്തനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഓയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസ് നടത്തുന്നത്.  എന്നാല്‍ യുഎഇയില്‍ ഹോട്ടല്‍ ശൃംഖല ബിസിനസ് രംഗത്ത് വന്‍ മുന്നേറ്റം നടത്തുന്നതോടെ ലോകത്തിലേറ്റവും വലിയ ഹോട്ടല്‍ ശൃംഖല ബിസനിസിന്റെ ഉടമകളായി ഓയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസ് മാറുമെന്നുറപ്പാണ്.  ദുബായിലെ ഭൂരിഭാഗം സന്ദര്‍ശകരും തങ്ങളുടെ ഇഷ്ട താമസ സ്ഥലമായി തിരഞ്ഞെടുക്കാറുള്ളത് ഓയോ ഹോട്ടല്‍സ് ആ്ന്‍ഡ് ഹോംസ് ആണ്.  

അതേസമയം ഓയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസ് 2,000 ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്.  കമ്പനിക്ക് നേരിടേണ്ടി വന്ന അധിക ബാധ്യതയാണ് പുതിയ നടപടിക്ക് വിധേയമാക്കുക. ചിലവുകള്‍ ചുരുക്കി കമ്പനിയെ ലാഭത്തിലേക്കെത്തിക്കുന്നതിന്റെ ഭാഗമായാണ് 2,0000 ജീവനക്കാരെ പിരിച്ചുവിടുക. അതേസമയം മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ പറ്റി കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.  

എന്നാല്‍ ജിവനക്കാര്‍ക്കിടയില്‍  സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം. അതേസമയം ജീവനക്കാര്‍ക്കിടയിലുള്ള പെര്‍ഫോമന്‍സിനനുസരിച്ചുള്ള പിരിച്ചുവിടലിനാണ് കമ്പനി ഇപ്പോള്‍ തയ്യാറായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.  നിലവില്‍ ഓയോയില്‍ 10000 പേരാണ് ഇന്ത്യയില്‍ ജോലി ചെയ്യുന്നത്.  അതേസമയം കമ്പനിയുടെ നഷ്ടം നികത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. 2019 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ അറ്റനഷ്ടം 2,384.69 കോടി രൂപയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.  എന്നാല്‍ മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ അറ്റനഷ്ടം 360.43 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയിരുന്നത്. 

News Desk
Author

Related Articles