News

ഇന്ത്യന്‍ പാസ്‌പോര്‍ടിന്റെ മൂല്യം വര്‍ധിച്ചു; 25 രാജ്യങ്ങളില്‍ തടസ്സങ്ങളില്ലാതെ സഞ്ചരിക്കാം

ഇന്ത്യന്‍ പാസ്‌പോര്‍ടിന്റെ മൂല്യം വര്‍ധിച്ചു. ആഗോള സൂചികയില്‍ ഇന്ത്യന്‍ പാസ്‌പോര്‍ടിന്റെ മുന്നേറ്റം കൊണ്ട് വിസയില്ലാതെ സഞ്ചരിക്കാന്‍ പറ്റുന്ന രാഷ്ട്രങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. നിലവില്‍ 25 രാജ്യങ്ങളില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ അനുമതിയുണ്ട്. അതേസമയം  39 രാജ്യങ്ങള്‍ സന്ദര്‍ശന സമയത്ത് വിസ നല്‍കി വരുന്നുണ്ട്. ഇന്ത്യയുടെ പാസ്‌പോര്‍ടിന് മൂല്യം വര്‍ധിച്ചതിന്റെ പ്രധാന കാരണം രാഷ്ട്രങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ശക്തിപ്പെട്ടത് കൊണ്ടാണ്. 

നിലവില്‍ ഇന്ത്യയുടെ പാസ്‌പോര്‍ട്ട് റാങ്ക് ലിസ്റ്റില്‍ 67ാം സ്ഥാനത്താണുള്ളത്. വിസ സ്‌കോറിന്റെ യുഎന്‍ഡിപി മാനവ സൂചികയിലെ കണക്കുകള്‍  പ്രകാരം 199 രാജ്യങ്ങളാണ് പാസ്‌പോര്‍ടിന്റെ അടിസ്ഥാനത്തില്‍ റാങ്ക് ചെയ്തിട്ടുള്ളത്. 2015ല്‍ 77ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യന്‍ പാസ്‌പോര്‍ടാണ് 68ാം സ്ഥാനത്തെത്തിയത്. 2019ലെ പാസ്‌പോര്‍ടിന്റെ റാങ്ക് ലിസ്റ്റില്‍ ഏറ്റവും മുന്നിലുള്ളത് യുഎഇയാണ്. 167 രാജ്യങ്ങളില്‍ യുഎഇയുടെ പാസ്‌പോര്‍ട് ഉപയോഗിച്ച് തടസ്സങ്ങളില്ലാതെ സന്ദര്‍ശിക്കാന്‍ കഴിയും. 

 

Author

Related Articles