ഊര്‍ജ്ജ ഉപഭോഗത്തില്‍ വന്‍ വളര്‍ച്ച; മെയ് ആദ്യവാരം 25 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി
മുംബൈ: മെയ് മാസത്തിലെ ആദ്യ ഏഴ് ദിവസത്തില്‍ രാജ്യത്തെ ഊര്‍ജ്ജ ഉപഭോഗത്തിലും വന്‍ വളര്‍ച്ച. 25 ശതമാനമാണ് വര്‍ധനവ്. 26.24 ബില്യണ്‍ യൂണിറ്റാണ് ഏഴ് ദിവസത്തെ ഉപഭോഗം. 2020 ലെ മെയ് മാസത്തിലെ ആദ്യ ഏഴ് ദിവസത്തില്‍ 21.05 ബില്യണ്‍ യൂണിറ്റായിരുന്നു ഊര്‍ജ്ജ ഉപഭോഗം. 2020 മെയ് മാസത്തിലാകെ 102.08 ബില്യണ്‍ യൂണിറ്റായിരുന്നു ഉപഭോഗം.
2020 മെയ് മാസത്തില്‍ ഏറ്റവും കൂടുതല്‍ ഉപഭോഗം രേഖപ്പെടുത്തിയത് 166.22 ഗിഗാവാട്ടായിരുന്നു. എന്നാല്‍ ഇക്കുറി മെയ് ആറിന് 168.78 ഗിഗാവാട്ട് വൈദ്യുതി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഏപ്രില്‍ മാസത്തില്‍ ഊര്‍ജ്ജ ഉപഭോഗം 119.27 ബില്യണ്‍ യൂണിറ്റായിരുന്നു. 2020 ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് 41 ശതമാനമായിരുന്നു വര്‍ധന.
2019 ഏപ്രില്‍ മാസത്തില്‍ 110.11 ബില്യണ്‍ യൂണിറ്റ് വൈദ്യുതി ഉപയോഗിക്കപ്പെട്ടപ്പോള്‍ കൊവിഡ് പിടിച്ചുകുലുക്കിയ 2020 ല്‍ ഉപഭോഗം 84.55 ബില്യണ്‍ യൂണിറ്റിലേക്ക് ഇടിയുകയായിരുന്നു. സാമ്പത്തിക രംഗത്തിന്റെ പ്രവര്‍ത്തനം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തടസ്സപ്പെട്ടതാണ് ഇതിന് കാരണം. 2020 മെയ് മാസത്തിലും കൊവിഡിന്റെ ആഘാതം ഉണ്ടായിരുന്നു. ഊര്‍ജ്ജ ഉപഭോഗം 2019 മെയ് മാസത്തെ അപേക്ഷിച്ച് 120.02 ബില്യണ്‍ യൂണിറ്റില്‍ നിന്ന് 2020 മെയ് മാസത്തില്‍ 102.08 ബില്യണ്‍ യൂണിറ്റായി കുറയുകയായിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍