ഇന്ത്യയുടെ സമ്പത്തെല്ലാം കോടീശ്വരന്മാരുടെ കരങ്ങളില്‍; രാജ്യത്തെ ഭൂരിഭാഗം സ്വത്തും 119 കോടീശ്വരന്മാര് വിഴുങ്ങി; 119 കോടീശ്വരന്മാരുടെ സ്വത്ത് 28 ലക്ഷം കോടി രൂപ
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഭൂരിഭാഗം സമ്പത്തും അതി സമ്പന്നരുടെ കയ്യിലെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ സമ്പന്നരുടെ ആസ്തിയില്‍ 39 ശതമാനമാണ് വര്‍ധനവ് ഉണ്ടായിട്ടുള്ളത്. ഭൂരിഭാഗം സമ്പത്തും ചുരുക്കം ചിലരുടെ കൈകളിലാണ് ഇപ്പോള്‍ ഉള്ളത്. ഓക്സ് ഫാം പുറത്തുവിട്ട വാര്‍ഷിക പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 2018 ല്‍ ഇന്ത്യയിലെ സമ്പന്നരുടെ വരുമാനം 2200 കോടി രൂപ വീതമാണ് വര്‍ധിച്ചത്. ജനസംഖ്യയുടെ പകുതിയോളം വരുന്ന ദരിദ്ര ജനങ്ങളുടെ വരുമാനത്തില്‍ വെറും 3 ശതമാനം മാത്രമാണ് വര്‍ധനവുണ്ടായിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടില്‍ പ്രധാനമായും എടുത്ത് പറയുന്ന കാര്യം. ഇതില്‍ ഏറ്റവും ദരിദ്രരായ 13.6 കോടി ജനവിഭാഗം 2004 മുതല്‍ കടക്കെണിയിലും ദാരിദ്ര്യത്തിലും തുടരുകയാണ്. ഓക്സ്ഫോം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്ന പ്രധാനപ്പെട്ട കാര്യമാണിത്.
ഇതില്‍ ഇന്ത്യയിലെ 101 പ്രമുഖ കോടിശ്വരന്മാരുടെ പട്ടികയില്‍ 2018ല്‍ ഇടം നേടിയത് 18 പേരാണ്. ഇതോടെ ഇന്ത്യയിലെ ആകെ കോടിശ്വരന്മാരുടെ എണ്ണം 119 ആയി. ഇവരുടെ സമ്പത്തില്‍ ഭീമമായ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഇവരുടെ മൊത്തം ആസ്തി ഏകദേശം 28 ലക്ഷം കോടി രൂപയായി ഉയര്‍ന്നിട്ടുമുണ്ട്. രാജ്യത്തെ ഭൂരിഭാഗം സമ്പത്തും കോടീശ്വരന്മാരുടെ കയ്യിലാകുന്നത് ജനാധിപത്യത്തിന് പോലും വെല്ലുവിളിയാണന്നാണ് സാമ്പത്തിക നിരീക്ഷികര്‍ വിലയിരുത്തുന്നത്. ഇത് സാമൂഹിക സമത്വത്തിന് കോട്ടം വരുത്തുന്ന ഒന്നാണ്.രാജ്യത്തെ സ്വത്തുക്കള്‍ സമ്പന്നരുടെ കൈകളിലാവുമ്പോള്‍ മറുവശത്തുള്ള ദരിദ്രര്‍ കൂടുതല്‍ പ്രതിസന്ധകളിലേക്ക് നീങ്ങും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍