News

ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീയെ അറിയാം; ഹൂറന്‍ ഇന്ത്യ പട്ടിക പുറത്ത്

കൊട്ടക് വെല്‍ത്ത് മാനേജ്‌മെന്റും ഹുറന്‍ ഇന്ത്യയും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് എച്ച്‌സിഎല്‍ ടെക്‌നോളജീസ് ചെയര്‍പേഴ്സണ്‍ റോഷ്‌നി നാടാര്‍ മല്‍ഹോത്രയാണ് ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീ. കൊട്ടക് വെല്‍ത്തുമായി സഹകരിച്ച് ഹൂറന്‍ ഇന്ത്യ നടത്തിയ ഏറ്റവും പുതിയ പഠനം അനുസരിച്ച് ധനികരായ 100 വനിതകളെ കണ്ടെത്തി.

ബയോകോണ്‍ ചെയര്‍പേഴ്സണും മാനേജിംഗ് ഡയറക്ടറുമായ കിരണ്‍ മസുദാര്‍-ഷാ, യുഎസ്വി പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍പേഴ്സണ്‍ ലീന ഗാന്ധി തിവാരി എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പട്ടികയിലെ ധനികരായ സ്ത്രീകളുടെ മൊത്തം സ്വത്ത് 2,72,540 കോടി രൂപയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പട്ടികയില്‍ 38 സ്ത്രീകള്‍ക്ക് 1,000 കോടി രൂപയും അതിനു മുകളിലും സമ്പത്തുണ്ട്. പട്ടികയില്‍ ഇടംപിടിച്ച സ്ത്രീകളുടെ ശരാശരി പ്രായം 53 വയസാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സോഹോയിലെ രാധ വെമ്പു (അഞ്ചാം സ്ഥാനം), ഹീറോ ഫിന്‍കോര്‍പ്പിന്റെ രേണു മുഞ്ജല്‍ (ഏഴാം സ്ഥാനം), ഫല്‍ഗുനി നായര്‍, നൈക്ക കുടുംബം (പത്താം സ്ഥാനം) എന്നിവരാണ് പട്ടികയില്‍ ഇടം നേടിയവ മറ്റു ചിലര്‍.

ഫാര്‍മസ്യൂട്ടിക്കല്‍സ്, ടെക്‌സ്‌റ്റൈല്‍സ്, വസ്ത്രങ്ങള്‍, ആക്‌സസറികള്‍, ആരോഗ്യ സംരക്ഷണം എന്നിവയാണ് സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യുന്ന മേഖലകളെന്നും റിപ്പോര്‍ട്ടില്‍ നിന്നുള്ള വിവരങ്ങള്‍ വെളിപ്പെടുത്തി. 54,850 കോടി രൂപയുടെ സമ്പത്തുള്ള എച്ച്‌സിഎല്‍ ടെക്‌നോളജീസ് ചെയര്‍പേഴ്സണ്‍ റോഷ്‌നി നാടാര്‍ മല്‍ഹോത്ര 2020 ലെ ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയായി. ബയോകോണ്‍ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ കിരണ്‍ മസൂംദാര്‍-ഷായ്ക്ക് 36,600 കോടി രൂപയുടെ ആസ്തിയാണുള്ളത്. മുംബൈ ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍ മേജര്‍ യുഎസ്വി പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍പേഴ്സണ്‍ ലീന ഗാന്ധി തിവാരി 21,340 കോടി രൂപയുടെ സ്വത്തുമായി മൂന്നാം സ്ഥാനത്ത് എത്തി.

ഡിവി ലബോറട്ടറീസ് ഡയറക്ടര്‍ (കൊമേഴ്സ്യല്‍) നീലിമ മോട്ടപര്‍ത്തി (18,620 കോടി രൂപ) നാലാം സ്ഥാനത്തും സോഹോ സ്ഥാപകന്‍ ശ്രീധറിന്റെ സഹോദരി രാധാ വെംബു (11,590 കോടി രൂപ), ക്ലൗഡ് നെറ്റ്വര്‍ക്കിംഗ് കമ്പനി അരിസ്റ്റ നെറ്റ്വര്‍ക്ക് സിഇഒ ജയശ്രീ ഉള്ളാള്‍ (10,220 കോടി രൂപ) ആറാം സ്ഥാനത്തുമെത്തി. ഹീറോ ഫിന്‍കോര്‍പ്പ് മാനേജിംഗ് ഡയറക്ടര്‍ രേണു മുഞ്ജല്‍ (8,690 കോടി രൂപ), അലമ്പിക് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മാലിക ചിരായു അമിന്‍ (7,570 കോടി രൂപ), തെര്‍മാക്സിന്റെ അനു ആഗ, മെഹര്‍ പുതുംജി (5,850 കോടി രൂപ) എന്നിവരാണ് പട്ടികയിലെ മറ്റ് മുന്‍നിരക്കാര്‍.

Author

Related Articles