റെക്കോര്‍ഡ് സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പന; ഒന്നാം സ്ഥാനം ഷവോമിക്ക്; സാംസങ് രണ്ടാം സ്ഥാനത്തേക്ക് തിരികെയെത്തി
ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് മുക്തി നേടി ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ വിപണി. കൊവിഡ് മൂലം സപ്ലൈ ചെയിനിലുണ്ടായിരുന്ന പ്രശ്നങ്ങള്‍ മറികടന്നതോടെയാണ് വിപണിയില്‍ വന്‍ ഉണര്‍വ്വ്. ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ ഷവോമി തന്നെയാണ് വിപണിയിലെ ഒന്നാമന്. സാംസങ് രണ്ടാം സ്ഥാനത്ത് തിരികെയെത്തി എന്നതാണ് മറ്റൊരു പ്രത്യേകത. ഓണ്‍ലൈന്‍ വഴിയുള്ള ഉത്സവകാല വില്പനയും വിപണിയുടെ തിരിച്ചുവരവിന് കാരണമായി.
2020 ന്റെ മൂന്നാം പാദത്തില്‍ സ്മാര്‍ട്ട് ഫോണ്‍ വിപണി വന്‍ മുന്നേറ്റമുണ്ടാക്കിയതായാണ് മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ കനാലിസിന്റെ കണ്ടെത്തല്‍. വിപണിയില്‍ എട്ട് ശതമാനത്തിന്റെ വളര്‍ച്ചയാണുണ്ടായത് അഞ്ച് കോടി യൂണിറ്റുകളാണ് ഈ പാദത്തില്‍ വിറ്റുപോയത്. ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ വിപണിയുടെ കാര്യത്തില്‍ ചരിത്രമുന്നേറ്റമാണ് ഈ പാദത്തില്‍ ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഒരൊറ്റ പാദത്തില്‍ ആദ്യമായാണ് ഇത്രയും സ്മാര്‍ട്ട് ഫോണ്‍ ഷിപ്പ്മെന്റുകള്‍ നടക്കുന്നത് എന്നും പഠനത്തില്‍ പറയുന്നു.
ചൈനീസ് കമ്പനിയായ ഷവോമി ഇത്തവണയും വിപണിയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. സാംസങ് രണ്ടാം സ്ഥാനത്തേക്ക് തിരികെയെത്തി. വിവോ ആണ് മൂന്നാം സ്ഥാനത്ത്. റിയല്‍മി നാലാം സ്ഥാനത്തും ഒപ്പോ അഞ്ചാം സ്ഥാനത്തും ആണ്. ഓഗസ്റ്റ് മാസത്തില്‍ ഷവോമിയുടെ ഷിപ്പ്മെന്റിനെ കവച്ചുവയ്ക്കുന്നതായിരുന്നു സാംസങിന്റെ പ്രകടനം. കൊവിഡ് തന്നെ ആയിരുന്നു ഒരു കാരണം. എന്നാല്‍ ചൈനയില്‍ നിന്നുള്ള ഷിപ്പ്മെന്റുകളുടെ പരിശോധന ശക്തമാക്കിയതും ഒരു പ്രധാന കാരണമാണ്.
ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ വിപണിയുടെ 26.1 ശതമാനവും ഷവോമിയുടെ കൈവശമാണ്. സാംസങിന് 20.4 ശതമാനവും വിവോയ്ക്ക് 17.6 ശതമാനവും ആണ് വിപണിയുള്ളത്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആദ്യ അഞ്ച് സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകളില്‍ ഒന്ന് പോലും ഇന്ത്യന്‍ കമ്പനിയില്ല. പ്രീമിയം ബ്രാന്‍ഡുകളില്‍ സാംസങ് മാത്രമല്ല മുന്നേറ്റമുണ്ടാക്കിയത്. 2020 ന്റെ മൂന്നാം പാദത്തില്‍ ആപ്പിള്‍ ഷിപ്മെന്റ് എട്ട് ലക്ഷത്തിനോടടുത്തിട്ടുണ്ട്. ആപ്പിളിന്റെ ഇന്ത്യയിലെ വളര്‍ച്ച രണ്ടക്കം കടക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് കനാലിസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍