News

ഇന്ത്യയുടെ സ്റ്റീല്‍ കയറ്റുമതിയില്‍ വന്‍ ഇടിവ്; സ്റ്റീല്‍ കയറ്റുമതി 6.36 മില്യണ്‍ ടണ്ണായി ചുരുങ്ങി

ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്റ്റീല്‍ കയറ്റുമതിയില്‍ 2018-2019 സാമ്പത്തിക വര്‍ഷം വന്‍ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. 34 ശതമാനം ഇടിവാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇന്ത്യ ആകെ കയറ്റുമതി ചെയ്ത സ്റ്റീല്‍ ഏകദേശം 6.36 മെട്രിക് ടണ്ണാണെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. എന്നാല്‍ 2017-2018 സാമ്പത്തിക വര്‍ഷം ഇന്ത്യ ആകെ കയറ്റുമതി ചെയ്ത സ്റ്റീല്‍ 9.6 മില്യണ്‍ ടണ്‍ സ്റ്റീലാണെന്നാണ് കണക്കുളിലൂടെ വ്യക്തമാക്കുന്നത്. 2018-2019 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സ്റ്റീല്‍ ഉത്പ്പാദനം കുറഞ്ഞത് മൂലമാണ് സ്റ്റീല്‍ കയറ്റുമതിയില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളത്. കയറ്റുമതിച്ചിലവ് അധികരിച്ചതും, സ്റ്റീല്‍ ഉത്പ്പന്നങ്ങളുടെ ആവശ്യകത കുറഞ്ഞതുമാണ് കയറ്റുമതിയില്‍ ഇടിവുണ്ടായത്. 

ഇക്കാര്യം സ്റ്റീല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്. സാമ്പത്തിക ഉണര്‍വില്ലായ്മയും, വ്യാവസായിക വളര്‍ച്ചാ മുരടിപ്പും ഇന്ത്യയുടെ സ്റ്റീല്‍ കയറ്റുമതിയെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. യുഎസ് ഇന്ത്യയുടെ സ്റ്റീല്‍ ഉത്പ്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തിയ ഉയര്‍ന്ന തീരുവയും കയറ്റുമതിക്ക് ഗുരുതരമായ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്. പുതിയ ഓര്‍ഡറുകളിലും, ഉത്പ്പാദനത്തിലും വന്‍ ഇടിവ് രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. സ്റ്റീല്‍ ഉത്പാദന രംഗത്ത് വളര്‍ച്ച മുരടിച്ചത് മൂലമാണ് വന്‍ പ്രതിസന്ധി നേരിടുന്നതിന് കാരമായത്. അന്താരാഷ്ട്ര തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയും, വ്യാപാര തര്‍ക്കവും ഇന്ത്യയുടെ സ്റ്റീല്‍ കയറ്റുമതിയില്‍ പ്രതിസന്ധി സൃഷ്ടിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 

ഇന്ത്യ ഏറ്റവും കൂടുതല്‍ സ്റ്റീല്‍ കയറ്റുമതി ചെയ്യുന്നത് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും, നേപ്പാളിലേക്കുമാണ്. ഈ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയില്‍ വന്‍ ഇടിവാണ് മേയ് മാസത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇറ്റലി, ബെല്‍ജിയം, സ്പെയ്ന്‍, എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയില്‍ 55 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയുടെ 80 ശതമാനം സ്റ്റീലും കയറ്റുമതി ചെയ്യപ്പെടുന്നത് ഈ രാജ്യങ്ങളിലേക്കാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 

അതേസമയം ഇറ്റലിയിലേക്കുള്ള സ്റ്റീല്‍ കയറ്റുമതിയില്‍ മാത്രം മേയ് മാസത്തില്‍ രേഖപ്പെടുത്തിയത് 65 ശതമാനം ഇടിവാണ്. ഇതോടെ ഇറ്റലിയിലേക്കുള്ള സ്റ്റീല്‍ കയറ്റുമതി 23,000 ടണ്ണായി ചുരുങ്ങി. സ്പെയിനിലേക്കുള്ള സ്റ്റീല്‍ കയറ്റുമതിയില്‍ 41 ശതമാനം ഇടിവ് രേഖപ്പെടുത്തി 13,000 ടണ്ണിലേക്ക് ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ട്്. ബെല്‍ജിയത്തിലേക്കുള്ള സ്റ്റീല്‍ കയറ്റുമതിയില്‍ 42 ശതമാനം ഇടിവ് രേഖപ്പെടുത്തി ആകെ സ്റ്റീല്‍ കയറ്റുമതി 25,000 ടണ്ണായി ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ ബോധ്യപ്പെടുത്തുന്നത്. 

 

Author

Related Articles