News

കൂടുതല്‍ മൂലധന സമാഹരണം നേടി ഉഡാന്‍; പ്രവര്‍ത്തനം വിപുലീകരിക്കുക ലക്ഷ്യം

ബംഗളൂരു: ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ-കൊമേഴ്‌സ് കമ്പനിയായ ഉഡാന്‍ 585 മില്യണ്‍ ഡോളര്‍ സമാഹരണം നടത്തിയതായി റിപ്പേര്‍ട്ട്. തങ്ങളുടെ ബിസിനസ് പ്രവര്‍ത്തനത്തിന് കൂടുതല്‍ വിപുലീകരണം ലക്ഷ്യമിട്ടാണ് കമ്പനി കൂടുതല്‍ തുക സമാഹരിച്ചത്. ടെന്‍സന്റ്. ഫുഡ്പാത്ത് വെന്‍ചര്‍, ഹില്‍ഹൗസ്, ആള്‍ട്ടി മീറ്റര്‍, ജിജിവി കാപ്പിറ്റല്‍, എന്നീ മുന്‍നിര കമ്പനികളില്‍ നിന്നാണ് ഉഡാന്‍ കൂടുതല്‍ തുക സമാഹരിച്ചത്. ഇതോടെ ഉഡാന്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍. 

2016 ലാണ് ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉഡാന്‍ തുടക്കമിടുന്നത്. അമേദ് മാളവ്യ, വൈഭവ് ഗുപ്ത, സുജിത് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് 2016 ല്‍ തുടക്കമിട്ടത്. ലൈഫ് സ്റ്റാല്‍ ഉത്പ്പന്നങ്ങള്‍, പച്ചക്കറി, എഫ്എംസിജി എന്നീ ഉത്പ്പന്നങ്ങളാണ് ഉഡാന്‍ തങ്ങളുടെ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെ വിതരണം ചെയ്യാറുള്ളത്. ചെറുകിട കര്‍ഷകര്‍ക്കും, മികച്ച വാടക ഉപഭോക്താക്കള്‍ക്കും നല്‍കിവരുന്ന പിന്തുണയാണിത്. 

അതേസമയം സേവനങ്ങള്‍ വിപുലീകരിക്കുക, വിതരണം വേഗത്തിലാക്കുക, ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി വിപുലീകരണ പ്രവര്‍ത്തനത്തിന് തുടക്കമിട്ടിട്ടുള്ളത്. മൂലധന സമാഹരണത്തിലൂടെ ഉയര്‍ന്ന നേട്ടം കൈവരിക്കാനും കമ്പനി നടപ്പുവര്‍ഷം ശ്രമം നടത്തുന്നണ്ട്.

Author

Related Articles