രാജ്യത്ത് തൊഴിലില്ലായ്മ അധികരിക്കുന്നു; കഴിഞ്ഞ 45 വര്‍ഷത്തിനിടെ രാജ്യം നേരിടുന്നത് ഏറ്റവും വലിയ തൊഴില്‍ പ്രതിസന്ധി; കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക നയം തൊഴിലില്ലായ്മ അധികരിക്കുന്നതിന് കാരണമായെന്ന് വിലയിരുത്തല്‍
ഇന്ത്യയില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 45 വര്‍ഷത്തിനിടെ ഇന്ത്യയില്‍ തൊഴിലില്ലായ്മ വര്‍ധിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ ഒന്നടങ്കം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2017-2018 സാമ്പത്തിക വര്‍ഷത്തില്‍ തൊഴിലില്ലായ്മയും തൊഴില്‍ പ്രതിസന്ധിയും രാജ്യത്ത് അധികരിച്ചുവെന്നാണ് നാഷണല്‍ സാമ്പിള്‍ സര്‍വെ നടത്തിയ പഠനത്തിലൂടെ തുറന്നു കാട്ടുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസര്‍ക്കാറിനും ഇത്തരമൊരു റിപ്പോര്‍ട്ട് വലിയ തിരിച്ചടിയാണ് നല്‍കുന്നത്. 2017 ജൂലൈ മുതല്‍ 2018 ജൂണ്‍ വരെ നാഷണല്‍ സാമ്പിള്‍ നടത്തിയ പഠനത്തിലാണ് ഇന്ത്യയില്‍ തൊഴിലില്ലായ്മ അധികരിച്ചതെന്ന് പറയപ്പെടുന്നത്. 1972-1973 കാലയളവിനിടെയുണ്ടായ ഏറ്റവും വലിയ തൊഴിലില്ലായ്മയാമ് രാജ്യം ഇപ്പോള്‍ നേരിടുന്നത്.
2017-18 സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ തൊഴിലില്ലായ്മ 6.1 ശതമാനമായി ഉയര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ഇന്ത്യയിലെ നഗരങ്ങളിലെ തൊഴിലില്ലായ് 7.8 ശതാമാനം വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ നഗരങ്ങളിലാണ് കൂടുതല്‍ തൊഴിലില്ലായ്മ രൂക്ഷമായിട്ടുള്ളത്. ഇത് രാജ്യത്തെ ശരാശരി തൊഴിലില്ലായ്മയുടെ അധികവുമാണ്. നോട്ട് നിരോധവും ജിഎസ്ടിയുമെല്ലാം രാജ്യത്ത് തൊഴില്ലായ്മ അധികരിക്കുന്നതിന് കാരണമായിട്ടുണ്ടെന്നാണ് ഈ റിപ്പോര്‍ട്ടുകളിലൂടെ വിലയിരുത്താന്‍ പറ്റുന്നത്. രാജ്യത്ത് യുവാക്കള്‍ക്ക് വിദ്യാഭ്യാസത്തിനനുസരിച്ച് തൊഴില്‍ ലഭിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടിലൂടെ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മോദിസര്‍ക്കാറിന് ഈ റിപ്പോര്‍ട്ടുകള്‍ വലിയ തരിച്ചടിയാകും. രാജ്യം സാമ്പത്തിക പുരോഗതി കൈവരിച്ചുവെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും ഇന്ത്യയില്‍ കൂടുതല്‍ തൊഴിലില്ലായ്മയും തൊഴില്‍ നഷ്ടവും കണക്കക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ലൊടിച്ച തീരുമാനങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ എടുത്തിട്ടുള്ളത്. രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ലൊടിച്ച നോട്ട് നിരോധനവും നികുതി പരിഷ്കരണവുമെല്ലാം തൊഴിലില്ലായ്മ അധികരിക്കുന്നതിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍