'ദി ബിഗ് ഫ്ലാറ്റ് ഇന്‍ഡിഗോ സെയില്‍' പ്രഖ്യാപിച്ചു; ഇനി വെറും 877 രൂപയ്ക്ക് വിമാന ടിക്കറ്റ്
ബജറ്റ് കാരിയറായ ഇന്‍ഡിഗോ ഈ വര്‍ഷത്തെ ആദ്യത്തെ 'ദി ബിഗ് ഫ്ലാറ്റ് ഇന്‍ഡിഗോ സെയില്‍' പ്രഖ്യാപിച്ചു. ആഭ്യന്തര യാത്രയ്ക്ക് വെറും 877 രൂപ മുതലാണ് ഇന്‍ഡിഗോ വിമാന ടിക്കറ്റുകളുടെ നിരക്ക്. ജനുവരി 13 ന് ആരംഭിച്ച ഇന്‍ഡിഗോയുടെ 877 രൂപയുടെ വിമാന ടിക്കറ്റ് ഓഫറിനുള്ള ബുക്കിംഗ് ഞായറാഴ്ച (ജനുവരി 17) അവസാനിക്കും.
ഇന്‍ഡിഗോയുടെ ഏറ്റവും പുതിയ വില്പന ഓഫര്‍ ഏപ്രില്‍ 1 നും സെപ്റ്റംബര്‍ 30 നും ഇടയിലുള്ള യാത്രയ്ക്ക് സാധുതയുള്ളതാണ്. എന്നിരുന്നാലും, ബിഗ് ഫാറ്റ് സെയില്‍ ഓഫറിന് കീഴിലുള്ള സീറ്റുകളുടെ എണ്ണം എയര്‍ലൈന്‍ വ്യക്തമാക്കിയിട്ടില്ല. ഓഫറിന് കീഴില്‍ പരിമിതമായ സീറ്റുകള്‍ മാത്രമായിരിക്കും ലഭിക്കുക.
ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദാക്കിയാല്‍ ഓരോ യാത്രക്കാരനില്‍ നിന്നും 500 രൂപ ഈടാക്കും. ചില തിരഞ്ഞെടുത്ത മേഖലകളിലേയ്ക്കുള്ള ആഭ്യന്തര യാത്രകള്‍ക്ക് മാത്രമാണ് ഓഫര്‍ ബാധകമാകുക. ഇന്‍ഡിഗോയുടെ ഗ്രൂപ്പ് ബുക്കിംഗിന് ഈ ഓഫര്‍ ബാധകമല്ല. ഡല്‍ഹി-പാട്ന ടിക്കറ്റിന് 2,200 രൂപയാണ് നിരക്ക്. ഡല്‍ഹി - കൊല്‍ക്കത്ത റൂട്ടിലേക്കുള്ള ടിക്കറ്റുകള്‍ ഏപ്രില്‍ ഒന്നിന് 2,480 രൂപയ്ക്കാണ് വില്‍ക്കുന്നത്. 877 രൂപ പ്രമോഷണല്‍ സ്കീമിന് കീഴില്‍ 3,030 രൂപയ്ക്ക് ഡല്‍ഹി-ബെംഗളൂരു വിമാന ടിക്കറ്റുകള്‍ എയര്‍ലൈന്‍ വാഗ്ദാനം ചെയ്യുന്നു.
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് ഓഫര്‍ കാലയളവില്‍ ഇന്‍ഡിഗോ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് പരമാവധി 5,000 രൂപ വരെ അതായത് 12 ശതമാനം ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്‍ഡിഗോ ഫ്ലൈറ്റുകളുടെ ബുക്കിംഗില്‍ കുറഞ്ഞത് 3,000 രൂപ ബുക്കിംഗ് തുകയ്ക്ക് വില്‍പ്പന വേളയില്‍ ഓഫര്‍ സാധുവാണ്. എച്ച്എസ്ബിസി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് യാത്രക്കാര്‍ക്ക് ക്യാഷ്ബാക്ക് ഓഫറുകള്‍ ലഭിക്കും. ക്യാഷ്ബാക്ക് എന്കാഷുചെയ്യാനാകാത്തതാണ്, കൂടാതെ ഓഫര്‍ ഇഎംഐ, ഇഎംഐ ഇതര ഇടപാടുകള്‍ക്ക് യോഗ്യമാണ്.
സ്പൈസ് ജെറ്റ് 899 രൂപ മുതല്‍ ആഭ്യന്തര ഫ്ലൈറ്റ് ടിക്കറ്റുകള്‍ 'ബുക്ക് ബെഫിക്കര്‍ സെയിലിലൂടെ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പ്രമോഷണല്‍ ഓഫര്‍ ബുക്കിംഗ് 2021 ജനുവരി 17 ന് അവസാനിക്കും. 2021 ഏപ്രില്‍ 1 നും സെപ്റ്റംബര്‍ 30 നും ഇടയിലുള്ള യാത്രയ്ക്ക് സാധുതയുള്ളതാണ് ഈ ഓഫറുകള്‍.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍