News

ചൈനയിലേക്ക് പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതും കാത്ത് ഇന്‍ഡിഗോ

ഇന്‍ഡിഗോ ചൈനയിലേക്ക് പ്രവേശിക്കുന്നതിനായുള്ള അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. രാജ്യാന്തരതലത്തില്‍ നെറ്റ് വര്‍ക്ക് വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ രാജ്യങ്ങളിലേക്ക് ഇന്‍ഡിഗോ സര്‍വ്വീസ് ആരംഭിക്കുന്നത്. ചൈനയിലേക്ക് പ്രവേശിക്കുന്നതിന് ആവശ്യമായ അംഗീകാരങ്ങള്‍ നേടിയെടുക്കുന്നതിനുള്ള പ്രക്രിയ ഇന്‍ഡിഗോ നടത്തിക്കൊണ്ടിരിക്കുകയാണ്. ചൈന, വിയറ്റ്‌നാം, മ്യാന്‍മര്‍, ടര്‍ക്കി, സൗദി അറേബ്യ, സിഐഎസ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സര്‍വ്വീസ് എയര്‍ലൈന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

200 വിമാനങ്ങളുള്ള കമ്പനി ദിവസം 1300 സര്‍വീസുകള്‍ നടത്തുന്നു. ആഭ്യന്തര സര്‍വീസ് രംഗത്ത് കമ്പനിക്ക് 42.5 ശതമാനം മാര്‍ക്കറ്റ് വിഹിതം ഉണ്ട്. നിലവിലെ അന്താരാഷ്ട്ര റൂട്ടുകളില്‍ ഫ്ളൈറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും പദ്ധതിയുണ്ടെന്ന് കമ്പനി അറിയിച്ചു. ഈ ഘട്ടത്തില്‍ ചൈനയില്‍ പ്രവേശിക്കാന്‍ ആവശ്യമായ അംഗീകാരങ്ങള്‍ നേടിയെടുക്കാനുള്ള പ്രവര്‍ത്തനത്തിലാണ് എയര്‍ലൈന്‍,

എന്നിരുന്നാലും, ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ചൈനയുടെ സിവില്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ഇതിനകം രണ്ട് നഗരങ്ങളിലേക്ക് പറക്കാന്‍ ഇന്‍ഡിഗോയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇന്‍ഡിഗോയ്ക്ക് ആഴ്ചയില്‍ ഏഴ് സര്‍വീസുകളാണ് അനുവദിച്ചിരിക്കുന്നത്. ഇന്ത്യയിലെയും ചൈനയിലെയും രണ്ടോ നാലോ നഗരങ്ങളെത്തമ്മില്‍ ബന്ധിപ്പിച്ച് ആഴ്ചയില്‍ 14 സര്‍വീസുകള്‍ നടത്താനാണ് ഇന്‍ഡിഗോ ലക്ഷ്യമിടുന്നത്. ഏതാനും യൂറോപ്യന്‍ സെക്ടറുകളും  ലണ്ടനും പരിഗണനയിലുണ്ട്. 

 

Author

Related Articles