News

ചൈന, വിയറ്റ്‌നാം, മ്യാന്‍മര്‍, സൗദി അറേബ്യ രാജ്യങ്ങളിലേക്ക് ഇന്‍ഡിഗോ സര്‍വ്വീസ് തുടങ്ങുന്നു

ഇന്‍ഡിഗോ സര്‍വ്വീസ് മറ്റു രാജ്യങ്ങളിലേക്ക് സര്‍വ്വീസ് വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ചൈന, വിയറ്റ്‌നാം, മ്യാന്‍മര്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് ബജറ്റ് എയര്‍വെയ്‌സ് ഇന്‍ഡിഗോ അറിയിച്ചു. അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിക്കുന്നതിനാണ് ഇന്‍ഡിഗോ മുന്നോട്ടുപോകുന്നത്.

അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വിപുലീകരണത്തെ കുറിച്ച് ആലോചിക്കുമെന്ന് ഇന്‍ഡിഗോ സി.ഇ.ഒ റോണോജെ ദത്ത പറഞ്ഞു. വിപണിയിലെ പുതിയ ശേഷിയുടെ 50 ശതമാനം ഉപയോഗിക്കും.രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര വിമാന കമ്പനിയായ ഇന്‍ഡിഗോ ജനുവരിയില്‍ 42.5 ശതമാനം വിപണി വിഹിതം നേടി.

കാരിയറില്‍ ദിവസവും 1,300 ഓളം വിമാനങ്ങള്‍ ലഭ്യമാണ്.അന്താരാഷ്ട്ര വിപണികളില്‍ പുതിയ ശേഷിയുടെ ഏതാണ്ട് 50 ശതമാനത്തോളമാണ് പ്രതീക്ഷിക്കുന്നെത്.

ചൈന, വിയറ്റ്‌നാം, മ്യാന്‍മര്‍, ടര്‍ക്കി, സൗദി അറേബ്യ, സിഐഎസ് (കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്‍ഡന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ്) രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് പുതിയ സേവനങ്ങള്‍ ചേര്‍ക്കാന്‍ ഇന്‍ഡിഗോ ആഗ്രഹിക്കുന്നുണ്ട്. ചെറിയ നഗരങ്ങളിലേക്ക് എയര്‍-ഇന്‍ഫ്രാസ്ട്രക്ചര്‍ നിര്‍മ്മിക്കുന്നത് തുടരും.

 

Author

Related Articles