News

ഇന്‍ഡിഗോ വിമാനക്കമ്പനിക്ക് കൊറോണ വരുത്തിയത് ഭീമമായ നഷ്ടം; 871 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി

മുംബൈ: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അവസാന പാദത്തില്‍ വിമാനയാത്ര സാരമായി തടസ്സപ്പെട്ടതിനാല്‍ സ്വകാര്യ വിമാനക്കമ്പനിയായ ഇന്‍ഡിഗോ 870.8 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ (നാലാം പാദം, 2018 -19 സാമ്പത്തിക വര്‍ഷം) 589.6 കോടി രൂപയും 2020 സാമ്പത്തിക വര്‍ഷം ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 496 കോടി രൂപയുമാണ് എയര്‍ലൈന്‍ അറ്റാദായം രേഖപ്പെടുത്തിയത്.

കോവിഡ് -19 ന്റെ ദേശീയ ലോക്ക് ഡൗണ്‍ സമയത്ത് ഫ്‌ലൈറ്റ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചത് ഈ പാദത്തിലെ വരുമാനത്തെ സാരമായി ബാധിച്ചു. ഇന്‍ഡിഗോ 2020 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 8,70.8 കോടി രൂപയുടെ നഷ്ടവും 86.7 കോടി രൂപയുടെ EBITDAR റിപ്പോര്‍ട്ട് ചെയ്തു. നിലവിലുള്ള അനിശ്ചിതത്വം കാരണം വളര്‍ച്ചയെ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാന്‍ ഞങ്ങള്‍ക്കാവില്ല,'' എയര്‍ലൈന്‍ ഒരു പ്രസ്താവനയില്‍ പറയുന്നു.

വരുമാനം കണക്കാക്കിയ പാദത്തില്‍ വെറും അഞ്ച് വിമാനങ്ങള്‍ മാത്രമാണ് എയര്‍ലൈന്‍ പുതുതായി ഫ്‌ലീറ്റിലേക്ക് ചേര്‍ത്തത്. ആകെ വിമാനങ്ങളുടെ എണ്ണം 257 ല്‍ നിന്ന് 262 എന്ന നിലയിലെത്തി. മുഴുവന്‍ സാമ്പത്തിക വര്‍ഷത്തെയും കണക്കെടുത്താല്‍ വിമാനക്കമ്പനിയുടെ അറ്റ ??നഷ്ടം 233.7 കോടി രൂപയാണ്.

News Desk
Author

Related Articles