ഇന്‍ഡിഗോ പശ്ചിമേഷ്യന്‍ മേഖലയില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്; വിപണിയില്‍ കൂടുതല്‍ നേട്ടം കൊയ്യാനാകുമെന്ന പ്രതീക്ഷ
ന്യൂഡല്‍ഹി: വിപണിയില്‍ കൂടുതല്‍ നേട്ടം കൊയ്യാനുള്ള തയ്യയാറെടുപ്പാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് നടത്തുന്നത്. ഗള്‍ഫ് രാഷ്ട്രങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്താനാണ് പ്രമുഖ വിമാനക്കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ തീരുമാനം. സൗദി, യുഎഇ, എന്നിവടങ്ങളിലേക്കാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് കൂടുതല്‍ സര്‍വീസുകള്‍ നടത്താനുള്ള തയ്യാറെടുപ്പ് നടത്തുന്നത്. അന്താരാഷ്ട്ര കമ്പനിയുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗനമായാണ് കമ്പനി പുതിയ സര്‍വീസുകള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്.
പശ്ചിമേഷ്യന്‍ മേഖലയിലേക്ക് നടപ്പുവര്‍ഷം കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനും, വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നത്. അ്ന്താരാഷ്ട്രതലത്തില് പ്രമുഖ വിമാനക്കമ്പനികളുമായി കോഡ്ഷെയര്‍ കരാറുകളില്‍ ഏര്‍പ്പെടാനും കമ്പനി പദ്ധതിയിടുന്നുണ്ട്. കൂടുതല്‍ മേഖലയിലേക്ക് കമ്പനിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുക എന്നതാണ് പ്രധാന ആവശ്യം. ഇന്‍ഡിഗോയുടെ 50 ശതമാനത്തോളം സര്‍വീസുകള്‍ കൂടുതലും പശ്ചിമേഷ്യന്‍ മേഖലയ്ക്കായിരിക്കുമെന്നാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. അബുദാബി, റിയാദ്, ദമാം എന്നീ നഗരങ്ങളിലേക്കാണ് ഇന്‍ഡിഗോ കൂടുതല്‍ സര്‍വീസുകള്‍ നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ സര്‍വീസുകള്‍ വികസിപ്പിക്കുന്നതോടെ കമ്പനി കൂടുതല്‍ നേട്ടം കൊയ്യാനാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി അധികൃതര്‍.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍