News

സ്വതന്ത്ര ഡയറക്ടര്‍മാരെ ഉള്‍പ്പെടുത്തി ഇന്‍ഡിഗോയിലെ ഡയറക്ടര്‍ ബോര്‍ഡില്‍ അഴിച്ചുപണി; ഇന്‍ഡിഗോയിലെ കുടുംബ വഴക്കിന് പരിഹാരം കണ്ടെത്തിയതായി റിപ്പോര്‍ട്ട്

മുംബൈ: രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ ഡയറക്ടര്‍ ബോര്‍ഡംഗത്തില്‍ കൂടുതല്‍ പിരഷ്‌കരണം നടപ്പിലാക്കാനുള്ള തയ്യാറെടുപ്പാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. ഇന്‍ഡിഗോ ഗ്ലോബിലെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് 10 പേരെ കൂടി കൂട്ടിച്ചേര്‍ക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്.  നാല് സ്വതന്ത്ര ഡയറക്ടര്‍മാരെ ഉള്‍പ്പെടുത്തിയാകും കമ്പനി ഡയറക്ടര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുക. കഴിഞ്ഞ മാസം 20 ന് ചേര്‍ന്ന  ബോര്‍ഡ് യോഗത്തിലാണ് കമ്പനി ഇതുമായി ബന്ധപ്പെട്ടുള്ള തീരുമാനത്തില്‍ എത്തിച്ചേര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. ബോര്‍ഡിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തി കമ്പനിയുടെ പ്രവര്‍ത്തനത്തെ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടാനുള്ള നീക്കമാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്.  രാകേഷ് ഗംഗ്വാളും രാഹുല്‍ ഭാട്ടിയയും തമ്മിലുള്ള പ്രശ്ങ്ങള്‍ മൂലമാണ്  കമ്പനിയുടെ ജഡയറക്ടര്‍ ബോര്‍ഡിവല്‍ കൂടുതല്‍ അഴിച്ചുപണികള്‍ നടത്തുന്നത്. 

അതേസമയം കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ കൂടുതല്‍ അഴിച്ചുപണികള്‍ നടത്തണമെങ്കില്‍ ഓഹരി ഉടമകളുടെ അനുവാദം ലഭിക്കണമെന്നാണ് വ്യവസ്ഥ. മുന്‍ സെബി തലവന്‍ ദാമോദരന്‍ ആണ് ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ ഇപ്പോഴത്തെ തലവന്‍. ഭാട്ടിയ, രോഹിനി ഭാട്ടിയ, ലോക ബാങ്ക് എക്‌സിക്യുട്ടീവ് അനുപം കണ്ണ, അനില്‍ പാശര്‍ എന്നിവരമാണ് നിലവിലെ ബോര്‍ഡ് അംഗങ്ങളായിട്ടുള്ളത്. 

കമ്പനിയുടെ മാനേജ്മെന്റ് തലത്തില്‍ വന്‍ വീഴ്ച്ച സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി രാകേഷ് ഗംഗ്വാള്‍ മാര്‍ക്കറ്റ് റെഗുലേറ്ററായ സെബിയെ സമീപിച്ചിരുന്നു. ഭരണപരമായി പല വീഴ്ച്ചകളും കമ്പനിക്കകത്ത് നടക്കുന്നുണ്ടെന്നും സാധാരണ ബിസിനസ് മേഖലയില്‍ പോലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് കമ്പനിക്കകത്ത് ഉണ്ടായിട്ടുള്ളതെന്നും രാകേഷ് ഗംഗ്വാള്‍ ആരോപിക്കുകയും ചെയ്തിരുന്നു, കമ്പനിയില്‍ കൂടുതല്‍ അഴിച്ചു പണിയുണ്ടാകണമെന്നാണ് കമ്പനിക്കകത്തെ വിവിധ തലങ്ങളില്‍ നിന്നും ഇപ്പോള്‍ ഉയര്‍ന്നുവരുന്ന അഭിപ്രായം. 

കമ്പനിയുടെ പ്രവര്‍ത്തനം ഇപ്പോള്‍ നല്ല രീതിയിലല്ലെന്നും, കമ്പനി പല കാര്യങ്ങളില്‍ നിന്നും വ്യതിചലിക്കുന്നുണ്ടെന്നും രാകേഷ് ഗംഗ്വാള്‍ നേരത്തെ ആരോപിച്ചിരുന്നു. കമ്പനിക്കകത്ത് ഓഹരി ഇടാപടുകളുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് ഉണ്ടായിട്ടുള്ളതെന്നും ആരോപണങ്ങളുണ്ട്. എന്നാല്‍ കമ്പനിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി രാഗേഷ് ഗംഗ്വാള്‍ പ്രധാനമന്ത്രിക്കും, സെബിക്കും കത്തയക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം റിലേറ്റഡ് പാര്‍ട്ടി ട്രാന്‍സാക്ഷനുകളുമായി ബന്ധപ്പെട്ടാണ് ഇന്‍ഡിഗോയില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നത്. അതേസമയം ഗംഗ്വാളിനും അഫിലിയേറ്റസിനും ഇന്റര്‍ഗ്ലോബ് ഏവിയേഷനില്‍ 37 ശതമാനം ഓഹരി പങ്കാളിത്തമാണ് കമ്പനിയിലുള്ളത്. എന്നാല്‍ രാഹുല്‍ ബട്ടക്ക് 38 ശതമാനം ഓഹരിയാണ് ഇന്‍ഡിഗോയിലുള്ളത്. എന്നാല്‍ ഇരുവരും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് പിരഹാരം കണ്ടെത്താനുള്ള ശ്രമമാണ് സെബി ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. 

 

Author

Related Articles