News

മാന്ദ്യം രാജ്യത്തൊട്ടാകെ പടരുന്നു; വ്യക്തികളുടെ സമ്പത്തിലും ഭീമമായ കുറവ്

ന്യൂഡല്‍ഹി: രാജ്യത്തൊട്ടാകെ മാന്ദ്യം പടര്‍ന്നുപിടിക്കുകയാണ്, മാന്ദ്യത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പരിഷ്‌കരണം നടപ്പിലാക്കിയിട്ടും പരിഹാരം കണ്ടെത്താന്‍ ഇതുവരെ സാധ്യമായിട്ടില്ല. ഉപഭോഗ മേഖലയിലും നിക്ഷേപ മേഖലയിലും ഇപ്പോഴും പ്രതിസന്ധി ശക്തമാണ്. വ്യക്തികളുടെ സമ്പത്തിലടക്കം ഭീമമായ കുറവാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. വ്യക്തികളുടെ സമ്പത്ത് 9.62 ശതമാനമായി കുറഞ്ഞുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്ന്ത്. 2018 ല്‍ വ്യക്തികളുടെ സമ്പത്തില്‍ 13.45 ശതമാനം വര്‍ധനവാണ് ആകെ രേഖപ്പെടുത്തിയിരുന്നത്. 2019 ല്‍ വ്യക്തികളുടെ ആകെ വരുന്ന സമ്പത്ത് 430 ലക്ഷം കോടി രൂപയിലേക്ക് ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

അതേസമയം ധനകാര്യ ആസ്തികളിലടക്കം ഭീമമായ ഇടിവാണ് നിലവില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ധനകാര്യ ആസ്തികളില്‍ 10.69 ശതമാനം വര്‍ധനവ് മാത്രമാണ് നടപ്പുവര്‍ഷം രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ മുന്‍വര്‍ഷം ധനകാര്യ ആസ്തികളില്‍ 16.42 ശതമാനം വര്‍ധനവാണ് ആകെ രേഖപ്പെടുത്തിയിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. കാര്‍വി ഇന്ത്യ പുറത്തുവിട്ട വെല്‍ത്ത് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 

ഫിസിക്കല്‍ ആസ്തിയിലും വന്‍കുറവ് വന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഫിസിക്കല്‍ ആസ്തിയില്‍ ആകെ 7.59 ശതമാനം വര്‍ധനവാണ് ആകെ രേഖപ്പെടുത്തിയിട്ടുള്ളത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 16.42 ശതമാനം വര്‍ധനവാണ് ആകെ രേഖപ്പെടുത്തിയതെന്നാണ് കണക്കുകള്‍ പ്രകാരം ചൂണ്ടിക്കാട്ടുന്നത്. 

നിക്ഷേപങ്ങളിലും, ഉപഭോഗ മേഖലയിലും പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ വ്യക്തികളുടെ സമ്പത്ത് 2.4 ലക്ഷം കോടിയില്‍നിന്ന് 4.30 ലക്ഷം കോടിയായി വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 11 ശതമാനാമണ് ഈ ഇനത്തിലെ വാര്‍ഷിക നേട്ടമായി കണക്കാക്കുന്നത്.  ഓഹരി നിക്ഷേപമാണ് പ്രധാനമായും വ്യക്തികളുടെ സമ്പത്തില്‍ വര്‍ധനവുണ്ടാക്കാന്‍ ഇടയാക്കിയിട്ടുള്ളത്. അതേസമയം കോര്‍പ്പറേറ്റ് നികുതി 22 ശതമാനമാക്കി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചത് കൂടുതല്‍ ഗുണം ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. 

Author

Related Articles