News

പാകിസ്ഥാന്‍ ഹാക്കര്‍മാര്‍ സര്‍ക്കാര്‍ വെബ് സൈറ്റുകളിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമം നടത്തി; പുല്‍വാമ ഭീകാരക്രമണത്തിന് ശേഷം 90 ലേറെ സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമം

രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം 90 ലേറെ സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലേക്ക് പാകിസ്ഥാന്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാറിന്റെ വെബ്‌സൈറ്റുകളില്‍ കൃത്യമായ സുരക്ഷയും, പ്രതിരോധവും ഉള്ളതിനാള്‍ പാകിസ്ഥാന്‍ ഹാക്കര്‍മാര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്താന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്തെ 45 ഓളം സിആര്‍പിഎഫ് സൈനീക ഉദ്യോഗസ്ഥരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് ശേഷമാണ് പാകിസ്ഥാന്‍ ഹാക്കര്‍മാരുടെ നീക്കം. 

സാമ്പത്തിക കാര്യങ്ങളും. പവര്‍ ഗ്രിഡ് മാനേജ്‌മെന്റും അടങ്ങിയ സൈറ്റുകളിലേക്കാണ് ഹാക്കര്‍മാര്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചത്. അതേസമയം സൈബര്‍ ആക്രമണം നടന്നത് ബംഗ്ലാദേശില്‍ നിന്നാണ് . എന്നാല്‍ ഹാക്കര്‍മാര്‍ ബംഗ്ലാദേശ് എന്ന് സ്ഥലപ്പേര് നല്‍കിയത് ആശയ കുഴപ്പം ഉണ്ടാക്കാന്‍ വേണ്ടിയാണെന്ന് സര്‍ക്കാര്‍ അധികൃതര്‍ പറയുന്നു. പാകിസ്ഥാനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമെന്ന കാരണം കൊണ്ടാണ് ബംഗ്ലാദേശെന്ന പേര് നല്‍കിയതെന്നുമാണ് സൂചന. പ്രധാന സിസ്റ്റത്തിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ ഹാക്കര്‍മാര്‍ക്ക് കഴിഞ്ഞില്ല.

രാജ്യത്തെ നടുക്കിയ പുല്‍വാമ ഭികരാക്രമണത്തിന് ശേഷം വ്യാജ പ്രചരണങ്ങള്‍ സോഷ്യല്‍ മീഡയ വഴി നടത്തിയത് ഹാക്കര്‍മാരാണെന്നാണ് സംശയം. ഹാക്കര്‍മാരുടെ നുഴഞ്ഞു കയറ്റത്തെ തക്ക സമയത്ത് ഇന്ത്യക്ക് പ്രതിരോധിക്കാന്‍ കഴിഞ്ഞു.

 

Author

Related Articles